‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം : ഡോ. വി. അനന്ത നാഗേശ്വരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം : ഡോ. വി. അനന്ത നാഗേശ്വരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 12:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വികസിത ഭാരതം 2047 എന്ന ദൗത്യലക്ഷ്യം കൈവരിക്കുവാൻ സംസ്ഥാനതലത്തിൽ അടിയന്തര സാമ്പത്തിക നവീകരണങ്ങൾ അനിവാര്യമാണെന്ന് കേന്ദ്ര ധനകാര്യ ഉപദേശകൻ ഡോ. വി. അനന്ത നാഗേശ്വരൻ പറഞ്ഞു. രാജ്ഭവനിൽ നടന്ന “ആഗോള സാമ്പത്തിക പ്രവണതകൾ: ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും” എന്ന വിഷയത്തിലുള്ള മുഖ്യപ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ പഴകിയ കെട്ടിടനിർമാണചട്ടങ്ങൾ, അഴിമതിയുള്ള അനുമതി ക്രമീകരണങ്ങൾ, സ്ത്രീകളെ നിയന്ത്രിക്കുന്ന തൊഴിൽനിയമങ്ങൾ, ഉയർന്ന വ്യാവസായിക വൈദ്യുതിനിരക്ക്, അമിതമായ സബ്‌സിഡികൾ എന്നിവ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഭൂമിയിലും തൊഴിലിലും ഉള്ള നിയന്ത്രണങ്ങൾ, യൂട്ടിലിറ്റി നിരക്കുകളിലും അനുമതികളിലും ഉള്ള അഴിമതികളും മാറിയില്ലെങ്കിൽ രാജ്യത്ത് നടക്കുന്ന വ്യവസായ വിപ്ലവത്തിന്റെ ഫലങ്ങൾ നഷ്ടമാകും,” – ഡോ. നാഗേശ്വരൻ മുന്നറിയിപ്പ് നൽകി.

വസ്ത്രം, ചര്‍മ്മം, രാസവസ്തുക്കൾ, യന്ത്രോപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ താരിഫ് വ്യത്യാസങ്ങളും വിതരണ ശൃംഖല പുനസംഘടനയും ഉപയോഗപ്പെടുത്തി ഇന്ത്യക്ക് കയറ്റുമതി ശക്തിപ്പെടുത്താനുള്ള സാധ്യതയുണ്ട്. അമേരിക്ക–ചൈന വ്യാപാരബന്ധം ആഗോള വ്യാപാരത്തെ നിയന്ത്രിക്കുന്ന സാഹചര്യത്തിലാണ് ഇതിന് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാൻ പ്രതിവർഷം 80 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും നിക്ഷേപനിരക്ക് 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ഉയർത്തേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വ്യവസായങ്ങൾ ആഗോള മൂല്യശൃംഖലകളിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്ടിയിൽ സ്ഥിരത, യു.പി.ഐ ഇടപാടുകളുടെ വർധന, ഇ.പി.എഫ്.ഒയിലെ ആക്ടീവ് അംഗസംഖ്യയുടെ ഇരട്ടിയാകൽ എന്നിവ ഇന്ത്യയുടെ സാമ്പത്തിക ആധുനികതയെ സൂചിപ്പിക്കുന്നുവെന്ന് ഡോ. നാഗേശ്വരൻ വ്യക്തമാക്കി. 2036 വരെ ഉയരുന്ന തൊഴിൽയോഗ്യ ജനസംഖ്യ രാജ്യത്തിന് ജനസംഖ്യാ ഡിവിഡൻഡ് നൽകുന്ന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ ചട്ടങ്ങൾ, ലിംഗവിവേചനമുള്ള തൊഴിൽനിയമങ്ങൾ, ഉയർന്ന വൈദ്യുതിനിരക്ക് തുടങ്ങിയവ വ്യവസായ വളർച്ചയ്‌ക്ക് തടസ്സമാണ്. ടാർഗെറ്റഡ് നയങ്ങൾ, പെയ്മെന്റ് ചക്രങ്ങളിലെ വീഴ്ചകൾ പരിഹരിക്കൽ, വിലക്കുറവുള്ള നിർമാണ മാതൃകകൾ എന്നിവ വഴി എം.എസ്.എം.ഇ. മേഖലയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ കൃഷിയിലെ ഉത്പാദനക്ഷമത ആഗോള ശരാശരിയേക്കാൾ കുറവാണെന്നും ഭൂസംഖലനം, ജലസേചന വിപുലീകരണം, ധാന്യത്തിൽ നിന്ന് പൾസുകൾ, എണ്ണവിത്തുകൾ എന്നിവയിലേക്കുള്ള മാറ്റം ആവശ്യമാണ് എന്നും ഡോ. നാഗേശ്വരൻ അഭിപ്രായപ്പെട്ടു.

കമ്പനികളുടെ ലാഭം 15 വർഷത്തിനുശേഷം ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ പോലും തൊഴിലാളി ശമ്പളങ്ങൾ നിലച്ചിരിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. ലാഭവും ശമ്പളവും തമ്മിൽ സമതുലിതത്വം നിലനിർത്തുന്നത് വളർച്ചയും ഉപഭോഗം നിലനിർക്കുന്നതിനും ആവശ്യമാണ്.

സർക്കാർ, സ്വകാര്യ മേഖല, അകാദമിക് രംഗം എന്നിവ തമ്മിലുള്ള ത്രികോണ പങ്കാളിത്തം ലക്ഷ്യസാദ്ധ്യതയ്‌ക്ക് അനിവാര്യമാണെന്നും സാമൂഹിക ഉത്തരവാദിത്വമുള്ള സ്വകാര്യമേഖല 2027–28ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ അർത്ഥവ്യവസ്ഥയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും ഡോ. നാഗേശ്വരൻ പറഞ്ഞു.

ഗവർണർ വിശ്വനാഥ് രാജേന്ദ്ര അർലേക്കർ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

Tags: Chief Economic AdvisorDr. V. Anantha Nageswaran
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies