വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ 2026 ജൂൺ 14 ഞായറാഴ്ചയാണ് ഇന്ത്യ-പാക് മത്സരം. രാത്രി 7ന് മത്സരം ആരംഭിക്കും. ജൂൺ 17നും 21നും 25 നും 28 നുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. 21ന് ദക്ഷിണാഫ്രിക്കയെയും 28ന് ലോർഡ്സിൽ ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും.
ടി20 ലോകകപ്പിന് മുൻപ് വനിത ഏകദിനത്തിലും പാകിസ്ഥാനും ഇന്ത്യയും നേർക്കുനേർ വരുന്നുണ്ട്. അത് ഓക്ടോബർ അഞ്ചിന് കാെളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ്.
ജൂൺ 12ന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ട-ശ്രീലങ്ക മത്സരത്തോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. രാത്രി 11-നാണ് മത്സരം. ജൂൺ 30നാണ് ആദ്യ സെമി ഫൈനൽ. രണ്ടാം സെമി ജൂലായ് രണ്ടിനും. ഓവലിലാണ് മത്സരങ്ങൾ. ജൂലായ് അഞ്ചിന് ലോർഡ്സിലാണ് കലാശ പോര്.
Mark your calendars 🗓
The fixtures for the ICC Women’s T20 World Cup 2026 are out 😍
Full details ➡ https://t.co/X2BqQphwSC pic.twitter.com/gqkxaMudEP
— ICC (@ICC) June 18, 2025















