സുപ്രീം കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; പക്ഷെ ആത്മാഭിമാനമുള്ള കന്നഡക്കാർ 'തഗ് ലൈഫ്' എന്ന സിനിമ കാണരുത്: കർണാടക രക്ഷണ വേദികെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീം കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; പക്ഷെ ആത്മാഭിമാനമുള്ള കന്നഡക്കാർ ‘തഗ് ലൈഫ്’ എന്ന സിനിമ കാണരുത്: കർണാടക രക്ഷണ വേദികെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 12:43 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കമൽഹാസൻ നായകനായ ‘തഗ് ലൈഫ്’ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് കന്നഡ ജനതയോട് അഭ്യർത്ഥിച്ച് കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ. ചിത്രത്തിന്റെ റിലീസ് സുപ്രീം കോടതി ചൊവ്വാഴ്ച സംസ്ഥാനത്ത് അനുവദിച്ചതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. ”

“സുപ്രീം കോടതിയുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ കർണാടകയിൽ റിലീസ് ചെയ്യുമ്പോൾ ചിത്രം ബഹിഷ്‌കരിക്കാൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കും, കമൽഹാസൻ ഒരു ഭാഷാ പണ്ഡിതനോ ചരിത്രകാരനോ അല്ല. എന്നിട്ടും അദ്ദേഹം നമ്മുടെ ഭാഷയോട് അനാദരവ് കാണിച്ചു. അപ്പോൾ ആത്മാഭിമാനമുള്ള കന്നഡിഗന്മാർ എന്തിനാണ് ഈ സിനിമ കാണുന്നത്?” കർണാടക രക്ഷണ വേദികെ സംസ്ഥാന പ്രസിഡന്റ് എച്ച്. ശിവരാമ ഗൗഡ പറഞ്ഞു.

‘തഗ് ലൈഫ്’ എന്ന സിനിമയുടെ റിലീസ് സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും അനുവദിക്കണമെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു

എന്നാൽ ഈ വിഷയം സിനിമയെക്കുറിച്ചല്ല, കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽഹാസന്റെ പ്രസ്താവനയെക്കുറിച്ചാണെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) പ്രസിഡന്റ് എം. നരസിംഹലു പറഞ്ഞു.

“സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, അവർ പറയുന്നതെന്തും ഞങ്ങൾ അനുസരിക്കും. പക്ഷേ ഞങ്ങൾ കന്നഡ ജനതയ്‌ക്കും സർക്കാരിനും കന്നഡ അനുകൂല സംഘടനകൾക്കും ഒപ്പമാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. അതിനാൽ, ഈ വിഷയം സിനിമയെക്കുറിച്ചല്ല, അദ്ദേഹം പറഞ്ഞതിനെക്കുറിച്ചാണ്,” നരസിംഹലു മാധ്യമങ്ങളോട് പറഞ്ഞു.

“ജൂൺ 5 ന് ചിത്രം റിലീസ് ചെയ്യില്ലെന്ന് കോടതിയെ അറിയിച്ചത് കമൽഹാസനാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്ക് മാപ്പ് പറയണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്,” അദ്ദേഹം വ്യക്തമാക്കി.

Tags: Thug LifeActor Kamal Haasan
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies