പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ല, വേണമെന്ന് നിർബന്ധിക്കുന്നത് പുരുഷമേധാവിത്വം: മദ്രാസ് ഹൈക്കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ല, വേണമെന്ന് നിർബന്ധിക്കുന്നത് പുരുഷമേധാവിത്വം: മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 12:26 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: പാസ്‌പോർട്ടിന് അപേക്ഷിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ലെന്നും ഭർത്താവിന്റെ സമ്മതം വേണമെന്ന് നിർബന്ധം പിടിക്കുന്നത് “പുരുഷ മേധാവിത്വത്തിന്റെ” ഉദാഹരണമാണെന്നും മദ്രാസ് ഹൈക്കോടതി. പുതിയ പാസ്‌പോർട്ട് നൽകാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ സമർപ്പിച്ച ഹർജി പരിഗണിക്കവയെയാണ് കോടതിയുടെ നിരീക്ഷണം.

ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതിക്ക് പാസ്പോർട്ട് നൽകാൻ ഭർത്താവിന്റെ അനുമതി വേണമെന്ന പാസ്പോർട്ട് ഓഫീസിന്റെ നിർബന്ധം ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ച് പറഞ്ഞു. “വിവാഹിതരായ സ്ത്രീകളെ ഭർത്താവിന്റെ സ്വത്തായി കണക്കാക്കുന്ന സമൂഹത്തിന്റെ മനോഭാവമാണ് ഇത് കാണിക്കുന്നത്,” കോടതി പറഞ്ഞു.

ഏപ്രിലിൽ പാസ്‌പോർട്ടിന് അപേക്ഷിച്ചെങ്കിലും അപേക്ഷ പരിഗണിച്ചില്ലെന്നും ഫോം-ജെയിൽ ഭർത്താവിന്റെ ഒപ്പ് വാങ്ങണമെന്നും അതിനുശേഷം മാത്രമേ ചെന്നൈ ആർപിഒ അപേക്ഷ പരിഗണിക്കൂ എന്നും ഓഫീസ് അറിയിച്ചതായി രേവതി എന്ന സ്ത്രീ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അറിയിച്ചു.

2023-ൽ ഹർജിക്കാരി വിവാഹിതയായി. ഇരുവരും തമ്മിൽ പ്രശ്‍നങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് ഭർത്താവ് പ്രാദേശിക കോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. ഇത് പരിഗണനയിൽ ഇരിക്കവെയാണ് യുവതി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നത്. എന്നാൽ ഭർത്താവിന്റെ ഒപ്പ് വേണമെന്ന നിലപാടിൽ പാസ്പോർട്ട് ഓഫീസ് ഉറച്ചുനിൽക്കുകയായിരുന്നു.

വിവാഹശേഷം ഹർജിക്കാരിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭർത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ തന്നെ ഭാര്യക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാമെന്നും ഹർജി പരിഗണിച്ച ജഡ്ജി പറഞ്ഞു. ഹർജിക്കാരി സമർപ്പിച്ച അപേക്ഷ പ്രോസസ്സ് ചെയ്യാനും നാല് ആഴ്ചയ്‌ക്കുള്ളിൽ അവരുടെ പേരിൽ പാസ്‌പോർട്ട് നൽകാനും കോടതി ആർ‌പി‌ഒയോട് നിർദ്ദേശിച്ചു.

Tags: wifehusbandmadras high courtpassportRegional Passport Office
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies