"തലകുനിച്ചുവച്ച് ഇടിച്ചു, ചെവിപൊത്തി തല്ലി; വീഴുന്നത് വരെ അടിച്ചു; മരണം ഉറപ്പിച്ചാണ് പോയത്, അടിയന്തരാവസ്ഥയെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്"
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തലകുനിച്ചുവച്ച് ഇടിച്ചു, ചെവിപൊത്തി തല്ലി; വീഴുന്നത് വരെ അടിച്ചു; മരണം ഉറപ്പിച്ചാണ് പോയത്, അടിയന്തരാവസ്ഥയെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 11:14 am IST
Facebook
Twitter
WhatsAppTelegram

അടിയന്തരാവസ്ഥ കാലത്തെ നടുക്കുന്ന ഓർമകളുമായി കേരള എമർജൻസി വിക്ടിം അസോസിയേഷൻ പ്രസിഡന്റ് പി കെ ഭരതൻ. ആർഎസ്എസിന്റെ വളർച്ചയുടെ സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും അടിയന്തരാവസ്ഥ എന്ന് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു കിടിലമാണ് അനുഭവപ്പെടുന്നതെന്നും ഭരതൻ പറഞ്ഞു. ജനംടിവി ഓൺലൈനിൽ നടന്ന പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നിരോധനമുണ്ടാകുമെന്ന വിവരം ലഭിച്ചിരുന്നു. എല്ലാവരും സജ്ജരാകണമെന്ന നിർദേശമുണ്ടായിരുന്നു. എന്നെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി. വീടിനടുത്തുള്ള കടയുടെ മുന്നിൽ ഞാൻ ഇരിക്കുന്ന സമയത്താണ് പൊലീസ് വന്നത്. എന്നോട് വന്ന് ഭരതന്റെ വീട് എവിടെയെന്ന് ചോദിച്ചു. എന്നെ അവർക്ക് അറിയില്ലെന്ന് അപ്പോൾ എനിക്ക് മനസിലായി. ഞാൻ എന്റെ വീട് ചൂണ്ടികാണിച്ചു. ഭരതൻ അവിടെയുണ്ടോയെന്ന് എന്നോട് ചോദിച്ചു. കുറച്ച് മുമ്പ് കണ്ടിരുന്നെന്നും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും പറ‍‍ഞ്ഞു.
ഭരതൻ വന്നാൽ സ്റ്റേഷനിൽ വരണമെന്ന് വീട്ടുകാരോട് പറഞ്ഞിട്ട് പൊലീസ് പോയി. പിന്നീട് എസ്ഐയുടെ വീട്ടിൽ പോയി സംസാരിച്ചു. ഇനി ആർഎസ്എസ് എന്ന് പറഞ്ഞ് നടക്കരുതെന്ന് പറഞ്ഞ് എസ്ഐ എന്നെ ശാസിച്ചു”.

“അതിന് ശേഷമാണ് ലോകസംഘർഷ സമരവും സമരരൂപീകരണവുമായി ചർച്ചകൾ വരുന്നത്. കാലടി ബാച്ചിലെ ലീഡറായി എന്നെ പ്രഖ്യാപിച്ചു. മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നടന്നില്ല. ഞങ്ങൾ അങ്കമാലി റോഡിലേക്ക് പ്രകടനം നടത്തി. ഭാരത് മാതാ കീജയ് വിളിച്ച് മുന്നിലേക്ക് നടന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായി ഞങ്ങൾ പ്രസം​ഗിച്ചു. ചുറ്റും ജനങ്ങൾ തടിച്ചുകൂടി. എസ്ഐ വന്ന് വണ്ടിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു. കാറിന്റെ ഡോർ അടച്ച് വീണ്ടും ഞാൻ മുദ്രാവാക്യം വിളിച്ചു”.

“കയറില്ലല്ലേ എന്ന് പറഞ്ഞ് എന്റെ വയറ്റിൽ പിടിച്ച് തള്ളി കാറിനകത്ത് കയറ്റി. സ്റ്റേഷനിൽ കൊണ്ടുവന്നു. എസ്ഐ എന്റെ അടുത്തേക്ക് വന്നു, എന്റെ കഴുത്തിന് പുറത്തായി പിടിച്ചു. എസ്ഐയുടെ കാലുകൾക്ക് ഇടയിലായി എന്റെ തലപിടിച്ചുവച്ച് കുനിച്ചുനിർത്തി ഇടിച്ചു. വെറൊരു പൊലീസുകാരൻ വന്ന് രണ്ട് ചെകിട്ടിലും അടിച്ചു. എന്നോടൊപ്പം നിന്ന ഓരോരുത്തരെയും ഇതുപോലെ തല്ലി. രണ്ട് ചെവിയും പൊത്തി അടിച്ചു. ഇടയ്‌ക്കിടയ്‌ക്ക് വന്ന് അടിച്ചിരുന്നു”.

“വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരെയും പറഞ്ഞുവിട്ടു. പിറ്റേദിവസം രാവിലെ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എംപി മന്മമദൻ എവിടെയെന്ന് ചോദിച്ച് വീണ്ടും തല്ലി. നീ എന്താ വീഴാത്തതെന്ന് അടിച്ചുകഴിഞ്ഞ് ഒരു പൊലീസുകാരൻ എന്നോട് ചോദിച്ചു. നീ വീഴുമോ എന്ന് നോക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും തല്ലി. മരണം ഉറപ്പിച്ചാണ് ‍ഞങ്ങൾ പോയത്. തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട എന്ന് പറഞ്ഞാണ് ഞങ്ങളെ വിട്ടത്. വിചിത്രമായ സമരം തന്നെയായിരുന്നു. ലോകത്തിൽ ആദ്യമായി പണം കൊടുത്ത് തല്ല് വാങ്ങിയ സമരക്കാരാണ് സംഘത്തിലെ ആളുകളെന്നും” അദ്ദേഹം പറഞ്ഞു.

 

Tags: bharathanEmergencyexperience
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies