ഇനി വൈദ്യുതിയിലും ട്രേഡ് ചെയ്യാം; ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്റ്റുകള്‍ തുടങ്ങാന്‍ ഒരുങ്ങി എന്‍എസ്ഇ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇനി വൈദ്യുതിയിലും ട്രേഡ് ചെയ്യാം; ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്റ്റുകള്‍ തുടങ്ങാന്‍ ഒരുങ്ങി എന്‍എസ്ഇ

അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 05:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പെട്രോളും സ്വര്‍ണവും മറ്റും പോലെ ഇനി വൈദ്യുതിയിലും ട്രേഡ് ചെയ്യാം. ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്റ്റുകള്‍ അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അറിയിച്ചു. ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എന്‍എസ്ഇയില്‍ ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കരാറുകള്‍ പ്രവര്‍ത്തനക്ഷമമാകും.

പ്രതിമാസ കരാറുകള്‍ വര്‍ഷം മുഴുവനും ലഭ്യമാകും. എല്ലാ മാസത്തെയും ആദ്യ പ്രവൃത്തി ദിവസം ഇത് ആരംഭിച്ച് കരാര്‍ അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് കാലഹരണപ്പെടും.

6 മാസം ഇടപാട് ചാര്‍ജുകളില്ല

ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ആറ് മാസത്തേക്ക് കരാറുകളുടെ വ്യാപാരത്തില്‍ ഇടപാട് ചാര്‍ജുകള്‍ ഒഴിവാക്കാനാണ് എക്‌സ്‌ചേഞ്ച് പദ്ധതിയിടുന്നതെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു. പുതിയ ഉല്‍പ്പന്നത്തിന്റെ ട്രേഡിംഗിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനാണിത്.

ലോട്ട് സൈസ് 50 MWh

പ്രതിമാസ ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കരാറിന്റെ ലോട്ട് സൈസ് 50 MWh ആയിരിക്കും. ഇത് ഒരു കരാറിലെ 50,000 യൂണിറ്റ് വൈദ്യുതിക്ക് തുല്യമാണ്. പരമാവധി ഓര്‍ഡര്‍ സൈസ് 2,500 MWh ആയിരിക്കും. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പവര്‍ എക്‌സ്‌ചേഞ്ച് ലിമിറ്റഡ്, എച്ച്പിഎല്‍ ഇലക്ട്രിക് ആന്‍ഡ് പവര്‍ ലിമിറ്റഡ് എന്നീ മൂന്ന് എനര്‍ജി എക്‌സ്‌ചേഞ്ചുകളുടെ 30 ദിവസത്തെ വെയ്റ്റഡ് ശരാശരി സ്‌പോട്ട് വില കണക്കിലെടുത്താണ് വില തീരുമാനിക്കുക.

ഇന്ത്യയുടെ ലക്ഷ്യം

2047 നകം നെറ്റ്‌സീറോ എമിഷന്‍ അഥവാ പൂര്‍ണമായും സംശുദ്ധ വൈദ്യുതിയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യക്ക് ഗണ്യമായ നിക്ഷേപം ആവശ്യമാണ്. പ്രതിവര്‍ഷം 250 ബില്യണ്‍ ഡോളറിലധികം നിക്ഷേപം ഇതിനായി വേണ്ടിവരുമെന്ന് നിതി ആയോഗ് കണക്കാക്കുന്നു. 2030 ആകുമ്പോഴേക്കും സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ രാജ്യത്തിന്റെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% ത്തിലധികം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

Tags: NIFTYelectricityNSEfuturesStock Trading
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies