"ഗോവിന്ദൻ മാസ്റ്റർ മയപ്പെട്ടു തുടങ്ങി; മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ച; നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു ഇരുന്ന് പഠിക്കരുതെന്നു പറയും"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഗോവിന്ദൻ മാസ്റ്റർ മയപ്പെട്ടു തുടങ്ങി; മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ച; നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു ഇരുന്ന് പഠിക്കരുതെന്നു പറയും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 10:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതമൗലികവാദികൾക്കു എന്തും ചെയ്യാവുന്ന നാടായി കേരളം മാറുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അ​​ദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പി ക്കുന്നതിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

” ഗോവിന്ദൻ മാസ്റ്റർ മയപ്പെട്ടു തുടങ്ങി. പ്രതിപക്ഷത്തെ മേജർമാരും ക്യാപ്റ്റൻമാരും വായ തുറക്കാനും പോകുന്നില്ല. ഇന്ന് സുംബ ഡാൻസിനെ എതിർക്കുന്നവർ നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു ഇരുന്ന് പഠിക്കരുതെന്നു പറയും. ഇത്തരം മതമൗലികവാദത്തോട് സിപിഎമ്മും കോൺഗ്രസും കാണിക്കുന്ന മൃദുസമീപനം ഈ നാടിനെ അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടുപോവുക. സുംബ അടിച്ചേൽപ്പിക്കില്ലെന്നും എതിർക്കുന്നവരെ ബോധ്യപ്പെടുത്തുമെന്നുമാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ച. പിണറായിയിൽ ഇതര മതത്തിൽപെട്ട സുഹൃത്തിനോട് മിണ്ടിയതിനു ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന മുസ്ലിം യുവതിയുടെ അനുഭവം നമ്മുടെ മുൻപിലുണ്ട്. അന്നും പ്രതികരിക്കാൻ ഒരു കപട മതേതര പുരോഗമന പ്രസ്ഥാനങ്ങളും തയ്യാറായില്ല. മതമൗലികവാദികൾക്കു എന്തും ചെയ്യാവുന്ന നാടായി കേരളം മാറുകയാണ്”, കെ. സുരേന്ദ്രൻ ഫേസ്​ബുക്കിൽ കുറിച്ചു.

സൂംബ മതബോധത്തിന് എതിരാണെന്നും ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഡാൻസ് കളിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നുമാണ് സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളുടെ വാദം. ഇതിന് പിന്നാലെ സൂംബ അടിച്ചേൽപ്പിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദന്റെ പ്രതികരണം. സാധാരണയായി മുസ്ലീം വിഭാ​ഗങ്ങളുടെ എതിർപ്പുണ്ടായാൽ തീരുമാനത്തിൽ നിന്നും മലക്കം മറയുന്നതാണ് ഇടത് സർക്കാരിന്റെ പതിവ്. സൂംബ ഡാൻസിന്റെ കാര്യത്തിലും ഇത് തന്നെ ആവർത്തിക്കുമെന്നാണ് എം. വി ​ഗോവിന്ദന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

Tags: K Surendranm v govindan
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies