ട്രംപ്-മസ്‌ക് പോര് മൂക്കുന്നു; സബ്‌സിഡിയില്ലായിരുന്നെങ്കില്‍ മസ്‌ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരികെ മടങ്ങേണ്ടി വന്നേനെയെന്ന് ട്രംപ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ട്രംപ്-മസ്‌ക് പോര് മൂക്കുന്നു; സബ്‌സിഡിയില്ലായിരുന്നെങ്കില്‍ മസ്‌ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരികെ മടങ്ങേണ്ടി വന്നേനെയെന്ന് ട്രംപ്

ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്‌സിഡികള്‍ ഇലോണ്‍ മസ്‌കിന് ലഭിച്ചെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 03:11 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ സുഹൃത്തും ബിസിനസ് പ്രമുഖനുമായ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം ഒരിടവേളക്ക് ശേഷം പൊട്ടിത്തെറിയിലേക്ക്. പരസ്പരം കടുത്ത പ്രസ്താവനകളുമായി പഴയ സുഹൃത്തുക്കള്‍ വീണ്ടും രംഗത്തെത്തി. ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്‌സിഡികള്‍ ഇലോണ്‍ മസ്‌കിന് ലഭിച്ചെന്ന് ട്രംപ് ആരോപിച്ചു. സബ്‌സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്‌ക് തന്റെ കട അടച്ചുപൂട്ടി സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നെന്നും ട്രംപ് പരിഹസിച്ചു.

‘ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്‌സിഡി ഇലോണിന് ലഭിച്ചിരിക്കാം. സബ്‌സിഡികള്‍ ഇല്ലെങ്കില്‍ ഇലോണിന് കട അടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു,’ ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ നികുതി ബില്ലിനെതിരെ വീണ്ടും മസ്‌ക് വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്‍ മണ്ടത്തരമാണെന്നും അമേരിക്കയെ സംബന്ധിച്ച് വിനാശകരമാണെന്നും മസ്‌ക് പറഞ്ഞു. ബില്‍ വന്നാല്‍ യുഎസിന്റെ പൊതുകടം 5 ട്രില്യണ്‍ ഡോളര്‍ (427 ലക്ഷം കോടി രൂപ) കൂടി വര്‍ധിക്കും. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായാല്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ താന്‍ പുതിയൊരു രാഷ്‌ട്രീയ സംഘടന ആരംഭിക്കുമെന്നും മസ്‌ക് പ്രസ്താവിച്ചു. ഇതിന് മറുപടിയായാണ് മസ്‌കിന്റെ ദക്ഷിണാഫ്രിക്ക ബന്ധം അടക്കം എടുത്തു പറഞ്ഞ് ട്രംപിന്റെ തിരിച്ചടി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതിയുടെ സബ്‌സിഡി അവസാനിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് ട്രംപും മസ്‌കും തമ്മില്‍ തെറ്റിയത്. എന്നാല്‍ മസ്‌ക് തന്നെ പ്രസിഡന്റായി പിന്തുണയ്‌ക്കുന്നതിന് വളരെ മുമ്പുതന്നെ, താന്‍ ഇലക്ട്രിക് വാഹന നിയന്ത്രണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്ന് ട്രംപ് പറയുന്നു. ‘എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അത്. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്, പക്ഷേ എല്ലാവരും സ്വന്തമായി ഒന്ന് സ്വന്തമാക്കാന്‍ നിര്‍ബന്ധിതരാകരുത്,’ ട്രംപ് പറഞ്ഞു.

Tags: donald trumpElon MuskspaceXTesla CEOElectric vehicle policy
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies