അതിവേഗം ഇപിഎഫ്ഒ; 97% അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പിഎഫ് പലിശത്തുക നിക്ഷേപിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

അതിവേഗം ഇപിഎഫ്ഒ; 97% അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പിഎഫ് പലിശത്തുക നിക്ഷേപിച്ചു

ഏകദേശം 4,000 കോടി രൂപയാണ് പിഎഫ് നിക്ഷേപത്തിന്റെ പലിശയായി അംഗങ്ങളുടെ അക്കൗണ്ടിലേക്ക് ഇത്തവണ ക്രെഡിറ്റ് ചെയ്യുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 08:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സന്തോഷവാര്‍ത്ത. 2024-25 വര്‍ഷത്തെ പിഎഫ് നിക്ഷേപങ്ങളുടെ പലിശ 96.51% അംഗങ്ങളുടെയും അക്കൗണ്ടുകളില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ക്രെഡിറ്റ് ചെയ്തു. ധനമന്ത്രാലയം ഈ വര്‍ഷത്തെ പിഎഫ് പലിശ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ പണം അംഗങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഇപിഎഫ്ഒയ്‌ക്ക് സാധിച്ചു.

ധനമന്ത്രാലയം അംഗീകാരം നല്‍കിയതിന് ശേഷം മാസങ്ങള്‍ എടുത്താണ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിച്ച് ഡിസംബറിലാണ് പലിശ നിക്ഷേപിച്ചു തീര്‍ന്നിരുന്നത്. എന്നാല്‍ ഇത്തവണ അതിവേഗം പലിശ നിക്ഷേപിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് ഇപിഎഫ്ഒ.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 33.56 കോടി അംഗങ്ങളാണ് ഇപിഎഫ്ഒയ്‌ക്കുള്ളത്. 13.88 ലക്ഷം സ്ഥാപനങ്ങള്‍ അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്തു. ജൂലൈ എട്ടോടെ 13.86 ലക്ഷം സ്ഥാപനങ്ങളിലെ 32.39 കോടി അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പലിശ ലഭിച്ചു. ശേഷിക്കുന്ന 3.5% എക്കൗണ്ടുകളിലും ഈ ആഴ്ച തന്നെ പലിശ ക്രെഡിറ്റ് ചെയ്യുമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

2024-25ല്‍ 8.25% പലിശ നിരക്കാണ് ഇപിഎഫ്ഒ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ഏകദേശം 4,000 കോടി രൂപയാണ് പിഎഫ് നിക്ഷേപത്തിന്റെ പലിശയായി അംഗങ്ങളുടെ അക്കൗണ്ടിലേക്ക് ഇത്തവണ ക്രെഡിറ്റ് ചെയ്യുന്നത്. ഇപിഎഫ്ഒ 3.0 ഏതാനും ആഴ്ചകള്‍ക്കകം ലോഞ്ച് ചെയ്യുന്നതോടെ അംഗങ്ങള്‍ക്ക് എടിഎമ്മില്‍ നിന്നും യുപിഐ വഴിയും നിശ്ചിത ശതമാനം നിക്ഷേപ തുക അത്യാവശ്യങ്ങള്‍ക്കായി പിന്‍വലിക്കാനും സാധിക്കും. അടിമുടി മാറാനൊരുങ്ങുകയാണ് ഇപിഎഫ്ഒയെന്ന് സാരം. അതിന്റെ ലക്ഷണങ്ങള്‍ പലിശ ക്രെഡിറ്റ് ചെയ്യുന്നതില്‍ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു.

Tags: epfoProvident Fundpf interestepfo 3.0
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies