ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയുടെ പണപ്പിരിവ്; അതീവ ഗുരുതരമെന്ന് ഹൈക്കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയുടെ പണപ്പിരിവ്; അതീവ ഗുരുതരമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2025, 08:49 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയ്‌ക്ക് ദേവസ്വം അനുമതി നൽകിയ സംഭവം അതീവ ഗൗരവതരമെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ദേവസ്വം ബോർഡിനോട്  ചോദിച്ചു. മറുപടിയ്‌ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശം തേടി.

തമിഴ്നാട് ഈറോഡ് സ്വദേശിയും ഡോ. ഇ. കെ സഹദേവനാണ് അയ്യപ്പ വി​ഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയത്. ലഘുലേഖകൾ അച്ചടിച്ച് വിപുലമായ രീതിയിയിലായിരുന്നു പണപ്പിരിവ്. തമിഴ്നാട്ടിൽ വിതരണം ചെയ്ത ലഘുലേഖയിൽ ബാങ്ക് അക്കൗണ്ട് നമ്പറും ക്യൂആർ കോഡും മൊബൈൽ നമ്പറും അടക്കമുണ്ടായിരുന്നു. ക്ഷേത്രാങ്കണത്തിൽ പ‍ഞ്ചലോ​ഹ വി​ഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി ദേവസ്വം ബോർഡ് സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് കത്തും നൽകിയിരുന്നു. എന്നാൽ വി​ഗ്രഹം സ്ഥാപിക്കാനോ പണപ്പിരിവ് നടത്താനോ അനുമതി നൽകിയില്ലെന്നാണ് ബോർഡ് വാക്കാൽ കോടതിയെ അറിയിച്ചത്.

സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് വിഷയം സ്വമേധയാ പരി​ഗണിച്ചത്. സംഭവം ​ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ തന്ത്രിയുടെ അനുമതി വാങ്ങിയിരുന്നോ എന്നും ദേവസ്വം ബോർഡിനോട് ചോദിച്ചു.

വിഷയത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. വിഷയത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.  അന്നദാന മണ്ഡപത്തിലും മറ്റിടങ്ങളിലും സ്ഥാപിച്ച അയ്യപ്പ വി​ഗ്രഹത്തിന്റെ പേരിലും പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ  സ്പെഷ്യൽ കമ്മീഷണറോടും  കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിർദ്ദേശം അനുസരിച്ച് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്ന പ്ലാറ്റ് ഫോമുകളിൽ അനധികൃത പണപ്പിരിവിനെതിരെ മുന്നറിപ്പ് നൽകിയതായി ദേവസ്വം ബോർഡ് അറിയിച്ചു.

 

Tags: SABARIMALAHigh CourtscamAyappa idol
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies