കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിന്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൗലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2025, 01:15 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ആവേശത്തിന്റെ രണ്ടാം സീസൺ തുടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. കെസിഎൽ അടുത്തെത്തി നില്ക്കെ യുവാക്കൾക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ താരങ്ങളും. കെ ജെ രാകേഷ്, അരുൺ പൗലോസ്, സി വി വിനോദ് കുമാർ, മനു കൃഷ്ണൻ എന്നിവർക്കൊപ്പം കേരളത്തിന്റെ രഞ്ജി ടീമംഗം കൂടിയായ മറുനാടൻ താരം ജലജ് സക്സേനയുമുണ്ട്. പ്രായം തളർത്താത്ത ആവേശവുമായി കെസിഎൽ രണ്ടാം സീസണ് തയ്യാറെടുക്കുകയാണ് ഇവരെല്ലാം.

ഈ സീസണിലെ ഏറ്റവും പ്രായം കൂടിയ താരം കെ ജെ രാകേഷ് ആണ്. 42കാരനായ രാകേഷിനിത് കെസിഎല്ലിലെ ആദ്യ സീസണാണ്. ഇടം കയ്യൻ ബാറ്ററും വലം കയ്യൻ ഓഫ് സ്പിന്നറുമായ രാകേഷ് 17 ഫസ്റ്റ്ക്ലാസ് മല്സരങ്ങൾ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയടക്കം 565 റൺസും 11 വിക്കറ്റുകളും നേടി. ലിസ്റ്റ് എ ക്രിക്കറ്റിലും തിളങ്ങിയിട്ടുള്ള രാകേഷ് സജീവ ക്രിക്കറ്റിൽ നിന്ന് പിന്മാറി പരിശീലകനും സെലക്ടറുമായി തുടരുമ്പോഴാണ് കെസിഎല്ലിന്റെ ആദ്യ സീസണെത്തുന്നത്. സെലക്ടറെന്ന രീതിയിലുള്ള ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ തവണ കളിക്കാനായില്ല. അത് പൂർത്തിയാക്കിയാണ് ഇത്തവണ രണ്ടാം സീസണ് കളിക്കാനിറങ്ങുന്നത്. 75000 രൂപയ്‌ക്കാണ് രാകേഷിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെടുത്തിരിക്കുന്നത്.

ആലുവ കടുങ്ങല്ലൂർ സ്വദേശിയായ അരുൺ പൗലോസ് വെടിക്കെട്ട് ബാറ്ററായാണ് കേരള ക്രിക്കറ്റിൽ അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ കൊല്ലം സെയിലേഴ്സിനായി ചില ശ്രദ്ധേയ ഇന്നിങ്സുകൾ കാഴ്ച വയ്‌ക്കുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ 24 പന്തുകളിൽ നേടിയ 44 റണ്‍സായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ടീമിന് വേണ്ടി ആകെ 164 റൺസ് നേടിയ ബാറ്റിങ് മികവാണ് അരുണിന് ഇത്തവണയും കെസിഎല്ലിലേക്ക് വഴിതുറന്നത്. 39കാരനായ അരുണിനെ തൃശൂർ ടൈറ്റൻസ് 80000 രൂപയ്‌ക്കാണ് ടീമിലെടുത്തത്. ടൈറ്റൻസിനൊപ്പം തന്നെയുള്ള സി വി വിനോദ് കുമാറാണ് ഈ സീസണിലെ മറ്റൊരു പരിചയസമ്പന്നനായ താരം. 38കാരനായ വിനോദിനെ 6.20 ലക്ഷത്തിനാണ് തൃശൂർ സ്വന്തമാക്കിയത്. ക്ലബ്ബ് ക്രിക്കറ്റിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിനോദ്, രഞ്ജി ട്രോഫി അടക്കമുള്ള ടൂർണ്ണമെൻ്റുകളിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തിരുവനന്തപുരത്തിനായി ഇറങ്ങിയ വിനോദ് 13 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.കൊല്ലം സെയിലേഴ്സിനെതിരെ നാല് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

കഴിഞ്ഞ സീസണിൽ കൊച്ചിയ്‌ക്കൊപ്പമായിരുന്ന മനു കൃഷ്ണൻ ഇത്തവണ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായാണ് കളിക്കാനിറങ്ങുക. 37കാരനായ മനുകൃഷ്ണൻ കഴിഞ്ഞ സീസണിലെ രണ്ടാമത്തെ വിലയേറിയ താരമായിരുന്നു. ഏഴ് ലക്ഷം രൂപയ്‌ക്കായിരുന്നു കൊച്ചി അന്ന് മനുവിനെ സ്വന്തമാക്കിയത്. 101 റൺസും നാല് വിക്കറ്റുമായിരുന്നു സമ്പാദ്യം. ഇടംകയ്യൻ ഫാസ്റ്റ് ബൗളറും ബാറ്ററുമായ മനു ഓൾറൗണ്ടറാണ്. കേരളത്തിനായി രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും ഉജ്ജ്വല ബൗളിങ് കാഴ്ച വച്ചിട്ടുള്ള മനു രണ്ടാം സീസണിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന ജലജ് സക്സേനയാണ് ലീഗിലെ മുതിർന്ന താരങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ. 12.40 ലക്ഷത്തിലാണ് ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയിട്ടുള്ളത്.

ലീഗിലെ പല യുവതാരങ്ങളുടെയും പ്രായത്തേക്കാൾ ദൈർഘ്യമുള്ള ക്രിക്കറ്റ് കരിയർ സ്വന്തമായുള്ളവരാണ് ഇവരെല്ലാം. കയറ്റിറക്കങ്ങളും വിജയ പരാജയങ്ങളും ഒട്ടേറെ കണ്ടിട്ടുള്ള ക്രിക്കറ്റ് കരിയറുകൾ. പണത്തിനും പ്രശസ്തിക്കുമപ്പുറം ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശമാണ് ഇവരെ കെസിഎല്ലിലേക്ക് എത്തിച്ചത്. ഇവരുടെ അനുഭവ സമ്പത്തിൽ നിന്ന് പാഠമുൾക്കൊള്ളാനുള്ള അവസരമാണ് യുവതാരങ്ങളെ സംബന്ധിച്ച് മുന്നിലുള്ളത്.

Tags: playersKCL
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies