ആളൊന്നിന് 250 രൂപയ്ക്ക് ആറന്മുള വള്ളസദ്യ നടത്താൻ ദേവസ്വം ബോർഡ്: പ്രതിഷേധവുമായി പള്ളിയോട സേവാസംഘം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആളൊന്നിന് 250 രൂപയ്‌ക്ക് ആറന്മുള വള്ളസദ്യ നടത്താൻ ദേവസ്വം ബോർഡ്: പ്രതിഷേധവുമായി പള്ളിയോട സേവാസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2025, 06:53 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ദേവസ്വം ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്ന് ആരോപണം. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ സ്പെഷല്‍ കൂപ്പണ്‍ വഴി വാണിജ്യവല്‍ക്കരിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. 250 രൂപാ നിരക്കില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 27 മുതല്‍ വള്ളസദ്യ ലഭ്യമാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പള്ളിയോട സേവാസംഘത്തിന് കടുത്ത എതിര്‍പ്പുണ്ട്.

പള്ളിയോട സേവാസംഘം ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് സ്പെഷല്‍ കൂപ്പണിലൂടെ വള്ളസദ്യ വഴിപാട് നടത്തുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ എന്നിവര്‍ അറിയിച്ചു. പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിന്‍ ജൂലൈ 13 മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോടങ്ങള്‍ക്കായി വഴിപാട് വള്ളസദ്യകള്‍ നടന്നുവരികയാണ്. ഇത് ഒക്ടോ രണ്ട് വരെ തുടരും.

ഇതേ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പള്ളിയോടക്കരയുടെ സാന്നിധ്യം ഇല്ലാതെ 250 രൂപ നിരക്കില്‍ ഈടാക്കി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വള്ളസദ്യ നടത്താനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനം പ്രതിഷേധാര്‍ഹവും തിരുവാറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ കടുത്ത ലംഘനവും ആണെന്ന് പള്ളിയോട സേവാസംഘം വിലയിരുത്തുന്നു. തുടര്‍ന്ന് നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡിന് കത്തും നല്‍കി. വള്ളസദ്യകള്‍ വാണിജ്യവല്‍ക്കരിക്കുന്നതിന് എതിരെ പള്ളിയോട സേവാസംഘവും പള്ളിയോടക്കരക്കാരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.ജൂലൈ 27 മുതല്‍ നടത്തുമെന്ന് പറയുന്ന പ്രത്യേക സദ്യകളില്‍ പള്ളിയോട സേവാ സംഘത്തിന് യാതൊരു പങ്കുമില്ലന്നും ഭാരവാഹികള്‍ അറിയിച്ചു.

അഭീഷ്ട സിദ്ധിക്കായി ഭക്തര്‍ ആറന്മുള പാര്‍ത്ഥസാരഥിക്ക് സമര്‍പ്പിക്കുന്ന വഴിപാടാണ് വള്ളസദ്യകള്‍. വഴിപാടുകാരന് ഇഷ്ടമുള്ള പള്ളിയോടങ്ങള്‍ക്കാണ് ഇത് സമര്‍പ്പിക്കുന്നത്. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതാണ് വള്ളസദ്യ വഴിപാട്. വഴിപാടുകാരനും ഒപ്പം ഭക്തജനങ്ങള്‍ക്കും സദ്യയില്‍ പങ്കെടുക്കാം. ഭക്തരുടെ ബാഹുല്യം കാരണം ഒരു വള്ളസദ്യക്ക് 500 ആളുകള്‍ എന്ന് ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വഴിപാട് വള്ളസദ്യകളെ വാണിജ്യവല്‍ക്കരിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കമാരംഭിച്ചത്. ആചാരപ്പെരുമയോടൊപ്പം രുചിഭേദങ്ങളാലും പ്രശസ്തമാണ് വള്ളസദ്യ. ഇത് വിറ്റ് പണമാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ടൂര്‍ ഓപ്പറേറ്റര്‍മാരെയാണ് പ്രധാനമായും ബോര്‍ഡ് ലക്ഷ്യമിടുന്നത്.

Tags: Aranmula Valla SadhyaValla sadya
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

‘ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ KSU യൂണിറ്റിന് എന്ത് കാര്യം?’; നിയമന വിവാദത്തിൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

കർക്കടകമാസ പൂജകൾക്കായി ജൂലൈ 16 ന് ശബരിമല നട തുറക്കും; അഞ്ചുദിവസം ഭക്തർക്ക് ദർശനസൗകര്യം, ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയാക്കി

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

Latest News

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies