വള്ളസദ്യ എന്ന പേരിൽ ഹോട്ടൽസദ്യ നൽകാനുള്ള ദേവസ്വം ബോർഡ്‌ തീരുമാനത്തിനോട് എതിർപ്പുമായി പള്ളിയോട സേവാസംഘം;ഓണ്‍ലൈന്‍ ബുക്കിങ്ങിൽ മുഖ്യമന്ത്രിക്ക് പരാതി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വള്ളസദ്യ എന്ന പേരിൽ ഹോട്ടൽസദ്യ നൽകാനുള്ള ദേവസ്വം ബോർഡ്‌ തീരുമാനത്തിനോട് എതിർപ്പുമായി പള്ളിയോട സേവാസംഘം;ഓണ്‍ലൈന്‍ ബുക്കിങ്ങിൽ മുഖ്യമന്ത്രിക്ക് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2025, 05:24 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിൽ ഹോട്ടൽ സദ്യ പാടില്ലെന്ന് പള്ളിയോടാ സേവാ സംഘം പ്രസ്താവിച്ചു . 250 രൂപ നിരക്കിൽ വള്ളസദ്യ എന്ന പേരിൽ ഹോട്ടൽ സദ്യ നൽകാനുള്ള ദേവസ്വം ബോർഡ്‌ തീരുമാനത്തിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു പള്ളിയോട സേവാ സംഘം.

പണം ഈടാക്കി സദ്യ നൽകുന്നത് ക്ഷേത്രത്തിന് പുറത്ത് ആകാം. ദേവസ്വം ബോർഡ് സദ്യ നടത്താൻ തീരുമാനിച്ചിട്ടുള്ള ആദ്യദിവസം, ബുക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും വള്ളസദ്യ തന്നെ നൽകാൻ തയ്യാർ ആണെന്നും സംഘം അറിയിച്ചു.

ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ വള്ളസദ്യ കഴിക്കാന്‍ അവസരം ഒരുക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ പള്ളിയോട സേവാ സംഘം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പ്രസിഡന്റ് കെ.വി സാംബദേവന്‍ അറിയിച്ചു . ഇതിന് പിന്നിലെ ആചാര വിരുദ്ധത ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. ബോര്‍ഡ് ആസ്ഥാനത്ത് പള്ളിയോട സേവാ സംഘവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ വള്ളസദ്യ നടത്താന്‍ തീരുമാനിച്ചതെന്ന ദേവസ്വം ബോര്‍ഡ് പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും പള്ളിയോട സേവാ സംഘം അറിയിച്ചു.

ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും ജൂണ്‍ 10ന് നടന്ന യോഗത്തില്‍ എടുത്തിട്ടില്ല. മാത്രമല്ല ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ് യോഗത്തില്‍ അറിയിക്കുകയും ചെയ്തു. ആറന്മുളയില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. വള്ളസദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം എന്നതും സത്യവിരുദ്ധമാണ്. ഇത്തരം ഒരു നിര്‍ദ്ദേശവും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടില്ലെന്നും പള്ളിയോട സേവാ സംഘം വ്യക്തമാക്കി. ആറന്മുള പള്ളിയോടങ്ങള്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്ന വഴിപാടാണ് വള്ളസദ്യ. ഭക്തന്‍ പള്ളിയോടങ്ങള്‍ക്കായാണ് വഴിപാട് നടത്തുന്നത്. ഇതിനായി പള്ളിയോടകരയെ വഴിപാടുകാരന്‍ ആചാരപരമായി ക്ഷണിക്കേണ്ടതുണ്ട്. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നും അനുമതി വാങ്ങണം. പള്ളിയോടങ്ങള്‍ക്കായി പറ നിറയ്‌ക്കണം. കടവില്‍ എത്തി വെറ്റപുകയില നല്‍കി പള്ളിയോടങ്ങളെ ആറന്മുളയ്‌ക്ക് യാത്രയാക്കണം. ആറന്മുളയില്‍ എത്തി അഷ്ടമംഗല്യം ഒരുക്കി പള്ളിയോടങ്ങളെ സ്വീകരിക്കണം. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞാണ് വള്ളസദ്യ. 250 രൂപാ നല്‍കി ഓണ്‍ ലൈനായി പള്ളിസദ്യ കഴിക്കാന്‍ അവസരം ഒരുക്കുന്നത് അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണ്.

വള്ളസദ്യ ക്ഷേത്ര മതിലകത്ത് നടക്കുന്ന ആചാരമാണ്. ഇത്തരത്തില്‍ ക്ഷേത്ര തിരുമുറ്റത്തു തന്നെ ഓണ്‍ലൈന്‍ സദ്യ നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. വഴിപാടിനെ വാണിജ്യവത്കരിക്കുന്നതിന് തുല്യമാണിത്. അതിനാലാണ് എതിര്‍പ്പ് അറിയിച്ച് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയതെന്ന് പള്ളിയോട സേവാസംഘം പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി പള്ളിയോട സേവാസംഘവും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് നിശ്ചിത ഫീസ് ഈടാക്കി സദ്യ ഒരുക്കുന്നുണ്ട്. വള്ളസദ്യ വിഭവങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് വഴിപാട് സദ്യയല്ല. ബജറ്റ് ടൂറിസത്തിന്റെ ഭാഗം മാത്രമാണിതെന്നും പള്ളിയോട സേവാ സംഘം വ്യക്തമാക്കി.

Tags: Aranmula Valla Sadhya
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies