ചികിത്സയിൽ ഭിഷ​ഗ്വരശ്രേഷ്ഠൻ ; പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചികിത്സയിൽ ഭിഷ​ഗ്വരശ്രേഷ്ഠൻ ; പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2025, 06:15 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കുറുപ്പംപടി പ്രളയക്കാട് പറയ്‌ക്കൽ വാര്യം ആരാമത്തിലെ പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു. 65 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. സൗമ്യവും ആർദ്രവുമായ മനസ്സോടെ രോഗികളുടെ വാത, പിത്ത, കഫ ത്രിദോഷങ്ങളെക്കുറിച്ച് പഠിച്ച് ആയൂർവേദ ശാസ്ത്ര നിഷ്കർഷയിൽ അടിയുറച്ച് ചികിത്സ നടത്തിയിരുന്ന മൂല്യബോധമുള്ള അപൂർവം സർക്കാർ ഡോക്ടർമാരിൽ ഒരാളായിരുന്നു പി ആർ നന്ദകുമാർ.

രോഗികൾക്ക് വൈദ്യചികിത്സ നൽകുന്ന നന്ദകുമാർ ഡോക്ടർ സംഗീതാസ്വാദകർക്ക് നല്ലൊരു ഗായകൻ കൂടിയായിരുന്നു. പാടിത്തീർക്കാൻ ഈരടികൾ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. ഡോക്ടർ നന്ദകുമാറിന്റെ കണ്ഠത്തിൽ നിന്നുതിരുന്ന ശ്രുതിശുദ്ധസംഗീതത്തിന്റെ
ഈരടികൾ ഇനിയില്ല. ബാക്കിയായത് ചികിത്സയ്‌ക്കായി ഉപയോഗിച്ചിരുന്ന ആയുർവ്വേദ ഔഷധക്കൂട്ടുകളുടെ ഗന്ധം മാത്രം.

സൗമ്യനായ, കൈപ്പുണ്യമുള്ള ഈ ആയുർവ്വേദ ഭിഷഗ്വര ശ്രേഷ്ഠന്റെ നാദസൗഭഗവും കേൾവിക്കാർക്ക് ഔഷധസമാനമായിരുന്നു. പ്രളയക്കാട് മഹാക്ഷേത്രങ്ങളുടെ കഴകക്കുടുംബത്തിലെ അംഗമായ നന്ദകുമാറിന് സംഗീതാഭിരുചി ചെറുപ്പം മുതലേയുള്ളതായിരുന്നു. ക്ഷേത്രകലകളോടും അഭിനയകലയോടും പ്രത്യേക ആഭിമുഖ്യം. വേങ്ങൂർ മാർകൗമ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ സ്വതസിദ്ധമായ ആലാപനശൈലിയുള്ള നല്ലൊരു ഗായകനായിരുന്നു നന്ദകുമാർ. എന്ന് സ്കൂളിൽ അക്കാലത്ത് അദ്ദേഹത്തിന്റെ സംഗീതാദ്ധ്യാപികയായിരുന്ന കെ.കെ. ശാരദക്കുഞ്ഞമ്മ ടീച്ചർ ഓർത്തെടുക്കുന്നു.

മാരുതി മ്യൂസിക്സ് ഭക്തിഗാനാമൃതം എന്നൊരു സംഗീതപരിപാടിയുമായി അറുപത്തഞ്ചാം വയസ്സിലും ഉത്സവവേദികളിൽ സജീവമായിരുന്നു. ആദ്യകാലത്ത് കോടനാട് ശിവശക്തി ബാലെ സംഘത്തിനായി നിരവധി വേദികളിൽ പിന്നണിപാടിയിട്ടുണ്ട്. മലയാളചലച്ചിത്രങ്ങളിലെ പഴയതലമുറ പാട്ടുകൾ വേദികളിൽ പാടി കൈയടി നേടുന്നതിലായിരുന്നു ഡോക്ടർക്ക് ഏറെ കമ്പം. തപസ്യ കലാസാഹിത്യവേദി പെരുമ്പാവൂർ യൂണിറ്റ് പ്രസിഡൻ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഗ്ലോബൽ മ്യൂസിക് മീഡിയ പ്ലാറ്റ്ഫോമായ സ്മ്യൂളിൽ ആസ്വാദകർക്കായി നിരവധി പാട്ടുകൾ പാടിയിട്ടായിരുന്നു അവസാനയാത്ര. ഭാവഗായകൻ ജയചന്ദ്രനെ അനുസ്മരിച്ച് നീലക്കണ്ണുകൾ എന്ന ചിത്രത്തിലെ ‘കല്ലോലിനീ.. വനകല്ലോലിനീ..’ എന്ന ഗാനം അദ്ദേഹം അതിമനോഹരമായാണ് സ്മ്യൂളിൽ പാടിയിട്ടിരിക്കുന്നത്. പെരുമ്പാവൂർ ആയുർവ്വേദ ആശുപത്രിയിൽ നിന്നും 2016 നവംബറിൽ ചീഫ് മെഡിക്കൽ ഓഫീസറായി വിരമിച്ചു. വെങ്ങോല തുരുത്തിപ്പിള്ളി സർക്കാർ ആയുർവ്വേദ ആശുപത്രിയിലും വീട്ടിലും രോഗികൾക്ക് ചികിത്സ നൽകിയിരുന്ന ഇദ്ദേഹം പഞ്ചകർമ്മ ചികിത്സയിൽ പ്രത്യേക പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ഗിരിജയാണ് ഭാര്യ. മക്കൾ: ശ്രീരാം (ബംഗലൂരു) ശ്രീലക്ഷ്മി (ബംഗലൂരു) മരുമകൾ: മോനിഷ (ബംഗലൂരു), നിഖിൽ (ബംഗലൂരു). സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടന്നു.

 

Tags: DOCTORdiedNANDAKUMAR
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies