സത്യസരണിയിൽ പോകാം, നീ മുസ്ലീമായാൽ എനിക്ക് പണം കിട്ടും'; വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സത്യസരണിയിൽ പോകാം, നീ മുസ്ലീമായാൽ എനിക്ക് പണം കിട്ടും’; വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2025, 08:56 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കൊട്ടാരക്കരയിൽ സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം. ഹൈന്ദവ വിശ്വാസങ്ങൾ വിട്ട് ഇസ്ലാം ആകണമെന്നും പൊന്നാനിയിലേക്ക് പോകണമെന്നും  ആവശ്യപ്പെട്ടതായി പെൺകുട്ടിയും കുടുംബവും ജനം ടി വിയോട്  വെളിപ്പെടുത്തി. നിരന്തര ഭീഷണിയെ തുടർന്ന് ഭീതിയോടെ  ജീവിക്കുന്ന കുടുംബം   കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെതിരെ  മറ്റൊരു പെൺകുട്ടിയും പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

പ്ലസ്ടു വിദ്യാർഥിനിയെ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് യുവാവ് വലയിലാക്കിയത്. പ്രണയാഭ്യാർത്ഥന നടത്തിയ ശേഷം മതം മാറാൻ ഇയാൾ  നിരന്തരം സമ്മർദ്ദം ചെലുത്തി. ഇതിനായി പൊന്നാനിയിലെ സത്യസരണിയിൽ 15 ദിവസത്തെ ക്ലാസുണ്ടാകുമെന്നും യുവാവ് പറഞ്ഞു.   മതം മാറിയാൽ വലിയ തുക കിട്ടുമെന്നും ആ പണം കൊണ്ട്  വീടുവയ്‌ക്കുമെന്നും സഹോദരിയെ വിവാഹം ചെയ്ത് അയക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. മതം മാറാൻ പെൺകുട്ടി വിസമ്മതിച്ചതോടെ തനിക്കൊപ്പം വലിയ സംഘമുണ്ടെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങി.  ഭയന്ന പെൺകുട്ടി ഇതിനിടെ ജീവനൊടുക്കാനും ശ്രമിച്ചു. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത പെൺകുട്ടി അമ്മയോട് കാര്യം വെളിപ്പെടുത്തുകയായിരുന്നു.

ഫ്രണ്ട്ഷിപ്പായാണ്  തുടങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് അത് റിലേഷനിലേക്ക് പോയി. ആദ്യം വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് മതം മാറി ചെല്ലാൻ നിർബന്ധിച്ചു. പൊന്നാനിയിൽ സത്യസരണിയിൽ കൊണ്ടുപോകും അവിടെ ക്ലാസുണ്ട്. അവിടെ നിർത്തും മതം മാറണം എന്ന് പറഞ്ഞ് നിർബന്ധിക്കാൻ തുടങ്ങി. കുറിയിടുന്നതും അമ്പലത്തിൽ പോകുന്നതും അവന് ഇഷ്ടമല്ല. ഒരു ദിവസം പൊട്ടുവച്ച് കൊണ്ടുള്ള ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു. തട്ടമിടാൻ നിർബന്ധിച്ചതായും പെൺകുട്ടി ഭീതിയോടെ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസമായി മകൾ ഭീഷണി നേരിടുകയാണെന്ന് അമ്മ പറഞ്ഞു. ഒരാഴ്ച മുൻപാണ് കാര്യങ്ങളെല്ലാം പറഞ്ഞത്. അവൾ കൈ ​ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അന്ന് പഠിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണെന്നാണ് കരുതിയത്. ആലപ്പുഴയിലെ ഒരാൾ ഇതിന് പിന്നിലുണ്ടെന്നും അമ്മ പറഞ്ഞു.

സംഭവം അറിഞ്ഞതിന് പിന്നാലെ കുടുംബം ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.  കൊട്ടാരക്കര പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായും ആരോപണമുണ്ട്. തുടർന്ന് കുടുംബം ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക്  പരാതി നൽകിയിട്ടുണ്ട്.

Tags: Kollamforced conversion
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies