"നീതിയുടെ ഭാഗത്താണ് BJP നിന്നത്, രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു":കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കുമ്മനം രാജശേഖരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നീതിയുടെ ഭാഗത്താണ് BJP നിന്നത്, രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു”:കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2025, 03:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഛത്തീസ്​​ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം കുമ്മനം രാജശേഖരൻ. നീതിയുടെ ഭാഗത്താണ് ബിജെപി നിൽക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നും കുമ്മനം രാജശേഖരൻ‌ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ്, അനൂപ് ആന്റണി എന്നിവർക്കും നന്ദി അറിയിക്കുന്നു. ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ കന്യാസ്ത്രീകൾക്കും പുരോഹിതന്മാർക്കും നേരെ സമാന സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

കേരളത്തിൽ നിന്നും പ്രവർത്തനങ്ങൾക്ക് പോയ കന്യാസ്ത്രീകൾക്ക് നീതിവാങ്ങി കൊടുക്കേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോ​ധ്യപ്പെട്ടതിനാലാണ് മനുഷ്യത്വപരമായ ഇടപെടൽ നടത്തിയത്. രാജീവ് ചന്ദ്രശേഖർ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു, ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. അവരുമായിട്ടെല്ലാം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ ഇക്കാര്യത്തിൽ നിരന്തരമായി ഇടപ്പെട്ടിരുന്ന പാർട്ടി ബിജെപി മാത്രമാണ്. രാജീവ് ചന്ദ്രശേഖർ ഛത്തീസ്​ഗഢിലെത്തി ബന്ധപ്പെട്ടവരെല്ലാവരെയും കണ്ടു. ഈ പ്രശ്നം രമ്യമായി പരി​​ഹരിക്കുന്നതിന് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത്.

വളരെ ആത്മാർത്ഥമായും സത്യസന്ധമായുമാണ് വിഷയത്തിൽ ബിജെപി ഇടപ്പെട്ടത്. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഏതറ്റംവരെയും പോകാൻ ബിജെപി തയാറായിരുന്നു. കേസിനെ കുറിച്ച് പിന്നീട് ചർച്ചകൾ നടത്തും. കോൺ​ഗ്രസ് സർക്കാർ ഭരിക്കുന്ന കാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് അവരെ പുറത്തുകൊണ്ടുവരുന്നതിനെ കുറിച്ചോ കേസിനെ കുറിച്ചോ ആരും ചർച്ച ചെയ്തിട്ടില്ല. ബിജെപി ഭരിക്കുന്നതിനാലാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാവുന്നത്. ഏത് രാഷ്‌ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കന്മാരാണ് നേരിട്ട് ഇടപെട്ടിട്ടുള്ളത്. ക്രൈസ്തവ ജനതയെ സ്നേഹത്തോടെയും ആദരവോടെയാണ് കണ്ട് മുന്നോട്ട് പോകാൻ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Tags: Kummanam RajasekharanAnoop AntonyCHATHISGARH
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies