തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന പത്മനാഭൻ മരുതംപാടിത്തായർ (മരുതംപാടി നാരായണൻ പത്മനാഭൻ, 64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കാസർകോട് കാഞ്ഞങ്ങാട്ടെ താന്ത്രിക കുടുംബമായ പുല്ലൂർ വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ അംഗമാണ്. സംസ്കാരം മരുതംപാടി ഇല്ലത്ത് ഉച്ചയോടെ നടക്കും.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കുമാരനെല്ലൂർ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. 2008 മുതൽ 2009 വരെ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതൽ 2015 വരെ പെരിയ നമ്പിയായും പത്മനാഭസ്വാമി ക്ഷേത്രത്തിൽ സേവനമനിഷ്ടിച്ചു. പുല്ലൂർ- പെരിയ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഉഷ പത്മനാഭൻ. മക്കൾ: കിഷോർ നാരായണൻ, പത്മകുമാർ. മരുമകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: കേശവൻ അഞ്ജനംതോടിത്തായർ, ശിവദാസ് മരുതംപാടിത്തായർ (തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മേൽശാന്തി), സത്യൻ മരുതംപാടിത്തായർ (പുല്ലൂർ വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രം മേൽശാന്തി), ശ്രീരാമൻ മരുതംപാടിത്തായർ (നീലേശ്വരം രാജാസ് ഹൈസ്കൂൾ അധ്യാപകൻ).















