ശബരിമലയിലെ സര്‍ക്കാര്‍ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സമ്മേളനം ആചാരലംഘനങ്ങളുടെ തുടര്‍ച്ച: ക്ഷേത്രസംരക്ഷണ സമിതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ സര്‍ക്കാര്‍ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സമ്മേളനം ആചാരലംഘനങ്ങളുടെ തുടര്‍ച്ച: ക്ഷേത്രസംരക്ഷണ സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 03:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ആചാരലംഘനങ്ങളുടെ തുടര്‍ച്ചയും വ്യാപാരവല്‍ക്കരണത്തിനുള്ള നീക്കവുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.സന്നിധാനത്തിന്റെ പരിസരങ്ങളില്‍ പുതിയ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി നല്‍കിയതും ഭസ്മക്കുളത്തിന്റെ ഇടക്കിടെയുള്ള മാറ്റം, സന്നിധാനത്തെ പരിസ്ഥിതി നശിപ്പിക്കുന്ന ആചാര വിരുദ്ധ നിര്‍മാണങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗങ്ങളാണ്.

അയ്യപ്പ ഭക്തരെയും ഭക്തസംഘടനകളെയും ഇരുട്ടില്‍ നിര്‍ത്തി, സന്നിധാനത്ത് നടത്തുന്ന ആഗോള സംഗമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഹൈന്ദവ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കാതെ ഭക്ഷണത്തിനും താമസത്തിനും ചൂഷണവും കൊള്ളയുമാണ് നടക്കുന്നത്. വീണ്ടും ആചാര ലംഘനത്തിനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ വന്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രക്ഷോഭം ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. മണ്ണാര്‍ക്കാട് ശ്രീ പരമേശ്വരി ഗുരു മൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തിലും കേരളത്തില്‍ വ്യാപകമായി നടക്കുന്ന ജിഹാദി ആക്രമണത്തിലും സമിതി ശക്തമായി പ്രതിഷേധിക്കുന്നു. ആക്രമിക്കുന്ന പ്രതികള്‍ മാനസിക രോഗികളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് സമിതി കരുതുന്നതായും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷനായി.

ഉപാദ്ധ്യക്ഷന്‍മാരായ ജി.കെ. സുരേഷ് ബാബു, എം. മോഹന്‍, നാരായണന്‍കുട്ടി, സെക്രട്ടറി വി.കെ. ചന്ദ്രന്‍, ട്രഷറര്‍ രാമസ്വാമി എന്നിവര്‍ പങ്കെടുത്തു.

Tags: Kerala Kshethra samrakshana Samithi
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies