തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരൻ്റെ ശിക്ഷ ഇളവ്; സുബ്ഹാനി ഹാജ മൊയ്തീൻ ഇറാഖിൽ വച്ച് ആയുധങ്ങൾ ഉപയോഗിച്ചു; ശിവകാശിയിൽ നിന്നും സ്ഫോടക വസ്തുക്കൾ ശേഖരിച്ചു; ശക്തമായ തെളിവുകളുമായി എൻഐഎ സുപ്രീംകോടതിയിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരന്റെ ശിക്ഷ ഇളവ്; സുബ്ഹാനി ഹാജ മൊയ്തീൻ ഇറാഖിൽ വച്ച് ആയുധങ്ങൾ ഉപയോഗിച്ചു; ശിവകാശിയിൽ നിന്നും സ്ഫോടക വസ്തുക്കൾ ശേഖരിച്ചു; ശക്തമായ തെളിവുകളുമായി എൻഐഎ സുപ്രീംകോടതിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2025, 10:07 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ് ഭീകരവാദിക്ക് നിയമക്കുരുക്ക് മുറുക്കി എൻഐഐ. തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരൻ സുബ്ഹാനി ഹാജ മൊയ്തീന്റെ ശിക്ഷയിൽ ഇളവ് നൽകിയതിനെതിരെ എൻഐഎ സുപ്രീംകോടതിയെ സമീപിക്കും. 2015-ൽ തുർക്കി വഴി ഇറാഖിലെത്തി ഐ‌എസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തുവെന്ന കേസിലാണ്‌ കൊച്ചി എൻഐഎ കോടതി ഇയാളെ ശിക്ഷിച്ചിരുന്നത്. നിലവിൽ ഹൈക്കോടതിയിൽ നിന്നാണ് ഇയാൾ ശിക്ഷ ഇളവ് നേടിയിരിക്കുന്നത്. ശക്തമായ തെളിവുകൾ സമർപ്പിച്ചായിരിക്കും എൻഐഎയുടെ സുപ്രീംകോടതിയിലെ വാദം.

സുബ്ഹാനി ഹാജ മൊയ്തീൻ കേരളത്തിലെ ഭീകരവാദ ഗ്രൂപ്പുകളിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2010 ന് ശേഷം യുവക്കളെ ലക്ഷ്യമിട്ട് നിരവധി രാജ്യവിരുദ്ധ സംഘടനകൾ രൂപം കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ആസൂത്രണം പ്രധാനമായും നടന്നത് കേരളത്തിലായിരുന്നു. സംഘടനയിലെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും സ്ലീപ്പർ ​ഗ്രൂപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സുബ്ഹാനി ഹാജ മൊയ്തീന്റെ ജയിൽ മോചനം ഇത്തരം ​ഗ്രൂപ്പുകളെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടും.

ആ​ഗോള ഭീകര സംഘടനകളുമായി ബന്ധം ലക്ഷ്യമിട്ടാണ് ഇയാൾ തുർക്കി വഴി ഇറാഖിലേക്ക് കടക്കുന്നത്. ഇവിടെ വച്ചാണ് ഇയാൾ ഐസിന്റെ ഭാ​ഗമായി ജിഹാദിൽ ഏർപ്പെട്ടത്. 2015 യുദ്ധത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയത്. പിന്നീട് തമിഴ്നാട്ടിലെ കടയല്ലൂരിൽ ജ്വല്ലറിയിൽ ജോലി ചെയ്യുന്നതിനിടയിലാണ്‌ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തത്‌. ഈ സമയത്ത് ഇയാൾ ശിവകാശിയിൽ നിന്നും സ്ഫോടക വസ്തുക്കൾ ശേഖരിച്ച് ഭീകര​ഗ്രൂപ്പുകൾക്ക് കൈമാറിയിരുന്നു.

ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളും നിർണ്ണായകമാകും. ഇറാഖിലായിരുന്ന കാലത്ത് ആയുധങ്ങൾ ഉപയോ​ഗിച്ചതിന്റെ അടക്കം ശാസ്ത്രീയ തെളിവുകൾ ഇതിലുണ്ട്. ഭീകരവാദി ജയിൽ മോചിതനായാൽ രാജ്യം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണ്ടിയായിരിക്കും എൻഐഎയുടെ വാദം.

2020 ലാണ് എൻഐഎ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ റിമാൻഡ് കാലാവധി അടക്കം ഒൻപത് വർഷം ജയിലിൽ കിടന്നെന്ന് കാണിച്ച് ശിക്ഷ ഇളവിന് ഹൈക്കോടതിയിൽ അപ്പിൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ശിക്ഷ കാലാവധി പത്ത് വർഷമായി കുറച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2026ൽ കൊടുംഭീകരന് ജയിൽ മോചനം ലഭിക്കും. ഇതിനെതിരെയാണ് എൻഐഎ സുപ്രീംകോടതിയെ സമീപിക്കുന്നത്.

 

 

Tags: ISISNIASubhhani Haja Moideen
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies