പ്രവാസി ലീഗൽ സെൽ കുവൈറ്റ് – അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

പ്രവാസി ലീഗൽ സെൽ കുവൈറ്റ് – അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2025, 06:57 pm IST
Facebook
Twitter
WhatsAppTelegram

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് സൗജന്യ നിയമോപദേശം നൽകുന്ന പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ, കുവൈറ്റിലെ പ്രശസ്ത അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു.

ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രമുഖ കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, പ്രസിഡണ്ട് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

2019 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ, ഇന്ത്യക്കാരായ പ്രവാസികൾക്ക് ഫീസില്ലാതെ നിയമോപദേശം നൽകിക്കൊണ്ടിരിക്കുകയാണ്. പുതിയ ധാരണാപത്രം പ്രകാരം, കൂടുതൽ കുവൈറ്റി അഭിഭാഷകരുടെ സേവനങ്ങളും ഉപദേശങ്ങളും പ്രവാസികൾക്ക് വേഗത്തിൽ ലഭ്യമാകും.

കോവിഡ് കാലഘട്ടത്തിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്ക യാത്ര, റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ ലഭിക്കൽ, പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള യാത്ര, മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, ഗർഭിണി സ്ത്രീകളുടെ മടക്കം തുടങ്ങി വിവിധ വിഷയങ്ങളിൽ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും പ്രവാസി ലീഗൽ സെൽ ഹർജികൾ സമർപ്പിച്ചിരുന്നു.

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി ഹൈക്കോടതി വിധിയും, തൊഴിൽ തട്ടിപ്പുകൾ തടയാൻ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കേരളാ സർക്കാരിന്റെ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരണവും, പ്രവാസികളുടെ ക്ഷേമനിധി അംഗത്വവുമായി ബന്ധപ്പെട്ട കേസുകളിലെ അനുകൂല വിധികളും ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരം നേടി.

കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി കുവൈറ്റിലെ നിരവധി പ്രവാസികൾക്ക് സൗജന്യ നിയമസഹായം ലഭിച്ചതോടൊപ്പം, ഇന്ത്യയിലും ലീഗൽ സെല്ലിന്റെ കീഴിൽ നിയമോപദേശം ലഭ്യമാക്കപ്പെടുന്നുണ്ട്.

സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ:
📞 +965 41105354, 📞 +965 97405211
📧 [email protected]

Tags: kuwaitSUB
Share
Tweet
SendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies