"അയ്യപ്പസംഗമത്തിന്റെ മറവിൽ ശബരിമല ആചാരലംഘനത്തിന് നീക്കം; ബിന്ദു അമ്മിണിയുടേതായി പുറത്തുവന്ന കത്ത്‌ അയ്യപ്പഭക്തരുടെ മനസിൽ തീ കോരി ഇടുന്നതാണ്": എൻ ഹരി 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അയ്യപ്പസംഗമത്തിന്റെ മറവിൽ ശബരിമല ആചാരലംഘനത്തിന് നീക്കം; ബിന്ദു അമ്മിണിയുടേതായി പുറത്തുവന്ന കത്ത്‌ അയ്യപ്പഭക്തരുടെ മനസിൽ തീ കോരി ഇടുന്നതാണ്”: എൻ ഹരി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 11:49 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ശബരിമലഅയ്യപ്പ സംഗമത്തിന്റെ പേരിൽ വീണ്ടും യുവതി പ്രവേശനത്തിന് ‘സംസ്ഥാന സർക്കാർ കളമൊരുക്കുകയാണെന്ന് സംശയമുണ്ടെന്ന് ബിജെപി നേതാവ് എൻ. ഹരി. അയ്യപ്പസംഗമത്തിൽ പങ്കെടുപ്പിക്കണമെന്നും ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നും അഭ്യർത്ഥിച്ചുള്ള ബിന്ദു അമ്മിണിയുടെതായി പുറത്തുവന്ന കത്ത്‌ അയ്യപ്പഭക്തരുടെ മനസിൽ തീ കോരി ഇടുന്നതാണെന്നും എൻ ഹരി പറഞ്ഞു.

അയ്യപ്പസംഗമത്തിന്റെ മറവിൽ സർക്കാർ വീണ്ടും ശബരിമലയിൽ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാൻ ഒരുങ്ങുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ബിന്ദു അമ്മിണിക്കും മനീതിക്കും സർക്കാർ സുരക്ഷ ഒരുക്കിയത് മറന്നുപോയിട്ടില്ല. ആചാര സംരക്ഷണത്തിനായി അന്ന് ബിന്ദു അമ്മിണിയെ തടഞ്ഞ വിശ്വാസികളെ പൊലീസ് ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. കള്ളക്കേസുകൾ എടുത്തു. ഇടതു സർക്കാരിന്റെ പൊന്നോമനകളായ പൊലീസ് ഉദ്യോഗസ്ഥരാണ് ഭീകരമായ മർദ്ദനത്തിന് നേതൃത്വം നൽകിയത്.

ശബരിമല അയ്യപ്പഭക്തരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാർ ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണ പാലിക്കുകയും ചെയ്തു. ഹിന്ദു വിശ്വാസികളെ തല്ലിച്ചതയ്‌ക്കുകയും ആരാധനാലയങ്ങൾ അവിശ്വാസികളുടെ വിളയാട്ടുകേന്ദ്രമാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ രഹസ്യ അജണ്ട. ബിന്ദു അമ്മിണിയെയും മനീതി സംഘത്തെയും എരുമേലിയിൽ തടഞ്ഞ വിശ്വാസികൾക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ട്  ഒരിക്കലും മറക്കാനാവില്ല. വിശ്വാസികളെ മൃഗങ്ങളെ പോലെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതിന്റെ മുറിപ്പാടുകൾ ഇന്നും ഹൃദയത്തിലും ശരീരത്തും മാഞ്ഞിട്ടില്ല.

ബിന്ദു അമ്മിണിയുടെ കത്ത് തീർത്തും യാദൃശ്ചികം എന്ന് കരുതാനാവില്ല. അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നത് തന്നെ ഹിന്ദു വിശ്വാസത്തെ തകർക്കാനാണെന്ന് സൂചനയുണ്ടായിരുന്നു. അത് വ്യക്തമായി മനസിലാക്കിയാണ്  ബിന്ദു അമ്മിണിയെ പോലെയുള്ളവർ സർക്കാരിന് കത്തെഴുതിയതെന്ന് കരുതുന്നു. ശബരിമലയെ തൊട്ടു കളിച്ചാൽ ആ കളി തീക്കളി ആകുമെന്ന് കേരളം തെളിയിച്ചിട്ടുള്ളതാണ്. കോടാനുകോടി അയ്യപ്പഭക്തരുടെ മനസ് മുറിവേൽക്കുന്ന നടപടികളൊന്നും എടുക്കരുതെന്ന് അയ്യപ്പഭക്തൻ എന്ന നിലയിൽ അഭ്യർത്ഥിക്കുന്നുവെന്നും എൻ ഹരി പറഞ്ഞു.

Tags: SABARIMALABJPKottayamN.HARIbindhu ammini
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies