മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു: ചെത്തുകാരനെ ആർക്കുംവേണ്ട, അവന്റെ പണംവേണം; ഈഴവർ വോട്ടുകുത്തിയന്ത്രങ്ങൾ മാത്രമായി മാറി: വെള്ളാപ്പള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു: ചെത്തുകാരനെ ആർക്കുംവേണ്ട, അവന്റെ പണംവേണം; ഈഴവർ വോട്ടുകുത്തിയന്ത്രങ്ങൾ മാത്രമായി മാറി: വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2025, 07:18 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്നും, ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി വളര്‍ന്നുവെന്നും, ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എറണാകുളത്ത് എസ് എൻ ഡി പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ചെത്തുകാരനെ ആര്‍ക്കുംവേണ്ട. എന്നാല്‍, ചെത്തുകാരന്റെ പണം എല്ലാവര്‍ക്കും വേണമെന്നും അദ്ദേഹം പറഞ്ഞു.

” ‘ക’യില്‍ തുടങ്ങുന്ന കള്ള്, കൈത്തറി, കയര്‍, കശുവണ്ടി, കൃഷി തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം കഷ്ടകാലമാണ്. അവയെല്ലാം ചെയ്യുന്നത് ഈഴവരാണ്. ഇത്തരത്തില്‍ ഈഴവര്‍ തുടങ്ങിവെച്ച എല്ലാ തൊഴില്‍മേഖലകളും കഷ്ടത്തില്‍നിന്ന് കഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈഴവരെ സംരക്ഷിക്കാന്‍ ആരുമില്ല. ഉത്പാദനച്ചെലവ് പരിഹരിക്കാന്‍ സബ്‌സിഡി നല്‍കി നിലനിര്‍ത്താന്‍ ആരും ശ്രമിക്കുന്നില്ല. വാക്കുകളില്‍ മാത്രമേ സംരക്ഷണമുള്ളൂ. ഈഴവര്‍ എല്ലാവര്‍ക്കുംവേണ്ടി വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറി. മറ്റുള്ളവരെല്ലാം അധികാരത്തിന്റെ അകത്തളങ്ങളില്‍ക്കയറി സ്വന്തം സമുദായത്തെ വളര്‍ത്താനും ഉയര്‍ത്താനുമുള്ള നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കി”, വെള്ളാപ്പള്ളി പറഞ്ഞു.

തൊഴിലുറപ്പ് ജോലിക്കു പോകുന്നവരില്‍ ക്രിസ്ത്യാനിയോ നായരോ നമ്പൂരിയോ പുലയര്‍ പോലുമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവരാണിന്ന് തൊഴിലുറപ്പിന് പോകുന്നത്. കാരണം, അതല്ലാതെ മാര്‍ഗമില്ലാത്ത അവസ്ഥയായിമാറി. മുസ്ലിങ്ങളും ക്രിസ്ത്യാനികളും സംഘടിച്ച് വളര്‍ന്നപ്പോള്‍ തളര്‍ന്നത് ഈഴവരാണ്. അതുകൊണ്ടാണ് നമുക്കിന്ന് ഉറപ്പുള്ള ഒറ്റക്കാര്യമായി തൊഴിലുറപ്പ് മാറിയതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പണ്ട് ചെത്തുകാരെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്നിപ്പോള്‍ അവരെ ആര്‍ക്കുംവേണ്ട. പക്ഷേ, ചെത്തുകാരന്റെ പണം എല്ലാവര്‍ക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്. ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്‌ട്രീയവും അവസരവാദ രാഷ്‌ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു.

ഈഴവ സമുദായത്തിന്റെ കണ്ണീരൊപ്പാൻ ഒരു സോദരനെയും കാണുന്നില്ല. കോൺഗ്രസ്സിൽ ഒരു ഈഴവ എം എൽ എ മാത്രമേ ഉള്ളൂ. ആദർശ രാഷ്‌ട്രീയം മരിച്ചു. അതിനായി നിലകൊള്ളുമ്പോൾ തഴയപ്പെട്ടത് ഈഴവരാണ്. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്‌ക്കാനും സ്ഥാനാർഥിയാക്കാനും ആളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags: FEATURED2Vellappally NatesanSNDP Yogam General Secretary
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies