ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസ്; ലോറിയുടമ മനാഫിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും; മൊബൈൽ അടക്കമുള്ളവ വിശദമായി പരിശോധിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസ്; ലോറിയുടമ മനാഫിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും; മൊബൈൽ അടക്കമുള്ളവ വിശദമായി പരിശോധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2025, 01:36 pm IST
FacebookTwitterWhatsAppTelegram

ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസിൽ ലോറിയുടമ മനാഫിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്എടി മനാഫിന് നോട്ടീസ് നൽകിയിരുന്നു. മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സഹകരിക്കാത്ത പക്ഷം ക്രിമിനൽ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഓണത്തിന്റെ പേര് പറഞ്ഞ് മനാഫ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതോടെയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യാൻ എസ്എടി തീരുമാനിച്ചത്.

പത്തിലേറെ ഗുരുതരമായ വകുപ്പുകൾ ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസി ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമയ്‌ക്കൽ, ചമച്ച വ്യാജരേഖ ഉപയോഗപ്പെടുത്തൽ, വ്യാജമൊഴി തുടങ്ങിവ ഇതിലുൾപ്പെടും.  ഭാവിയിൽ എൻഐഎ  അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ ആ സമയത്തും മനാഫിന് താൻ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കേണ്ടതായും വരും. മൊഴി തെറ്റാണെന്ന് തെളിഞ്ഞാൽ ക്രിമിനൽ നടപടികളായിരിക്കും മനാഫിനെ കാത്തിരിക്കുക.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ രാജ്യവിരുദ്ധതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന  സോറസ് ഫണ്ട് കൈപ്പറ്റുന്നു എന്ന് ആരോപിക്കപ്പെടുന്ന ‘ന്യൂസ് മിനിറ്റി’ന്റെ വീഡിയോയുടെ ഒരു ഭാഗവുമായി മനാഫ് രം​ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ തന്റെ യൂട്യൂബ് ചാനലിലൂടെ ധർമ്മസ്ഥല അപ്ഡേറ്റുകൾ പുറത്തുവിട്ടിരുന്ന മനാഫിന്റെ മുഖത്ത് ഇപ്പോൾ  ആശങ്ക നിഴലിക്കുന്നുണ്ട്.

വ്യാജ വെളിപ്പെടുത്തൽ കേസിൽ യൂട്യൂബർ ടി. ജയന്ത്, ​ഗീരീഷ് മട്ടന്നവർ, അഭിഷേക്, വിശാല ​ഗൗഡ എന്നിവരെ വെള്ളിയാഴ്ച മുതൽ എസ്എടി സംഘം ചോദ്യം ചെയ്യുകയാണ്. ക്ഷേത്ര ന​ഗരിയെ തകർക്കാനുള്ള ​ഗൂഢാലോടനയിൽ ഇവരുടെ പങ്കാണ് എസ്എടി തേടുന്നത്. ഇവരിൽ നിന്നും ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നിർണ്ണായകമാകും. മനാഫിനെ ഇവരുടെ കൂടെയിരുത്തി കാര്യമായി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ജയന്തിന് സഹായത്തോടെയാണ് മനാഫ് ധർമ്മസ്ഥലയിൽ നിന്നും വീഡിയോ ചെയ്തിരുന്നത്. മകളെ കാണാനില്ലെന്ന് പറഞ്ഞ് രം​ഗത്തെത്തിയ സുജാത ഭട്ടുമായി അടുത്ത ബന്ധമുണ്ടെന്ന് മനാഫ് തന്നെ ചാനൽ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ബലാംത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ നൂറുകണക്കിന് യുവതികളുടെ മൃത​ദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് ശുചികരണ തൊഴിലാളിയുടെ വ്യാജ വെളിപ്പെടുത്തലിന് പിന്നാലെ മനാഫ് ധർമ്മസ്ഥലയെ കുറിച്ച് നിരവധി വീഡിയോകൾ ചെയ്തിരുന്നു. ധ ർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ച‍ർച്ചയിൽ സജീവമായിരുന്നു മനാഫ്. ധർമ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ആദ്യം മുതലേ ഇയാൾ നല്കിയിരുന്നത്.  കുഴിച്ച് മൂടി എന്ന് അവകാശപ്പെട്ടിരുന്ന  പ്ലോട്ട് അടക്കം കാണിച്ചായിരുന്നു ഇയാളുടെ ലൈവ് വീഡിയോകൾ.

മനാഫാണ് കേരളത്തിൽ നിന്നും പോയ മാദ്ധ്യമ പ്രവർത്തകർക്ക് താമസവും ഭക്ഷണവും ഒരുക്കി നൽകിയത്. നിരവധി യൂട്യൂബ് ചാനലുകളെയും വലിയ തുക നൽകി ഇയാൾ ധർമ്മസ്ഥലയിലേക്ക് കൊണ്ട് പോയിരുന്നു.

Tags: Lorry Udama ManafDharmasthala
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies