തിരുവനന്തപുരം: പോലീസിനെതിരായ പ്രചാരണം ആസൂത്രിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ.പൊലീസ് അതിക്രമത്തിന്റെ പുറത്തു വന്ന ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല, മുൻപ് നടന്ന സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. മുൻപ് ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ, അല്ലാതെ തൂക്കിക്കൊല്ലാനോ തല്ലാനോ കഴിയില്ലല്ലോ എന്നും ഇ പി ജയരാജൻ ചോദിച്ചു.















