കൊള്ള, തീവയ്പ്പ്, ബലാത്സംഗം എന്നിവ വ്യാപകമാകുന്നു; ജെൻ സി പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയതോടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; കർഫ്യു നീട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊള്ള, തീവയ്പ്പ്, ബലാത്സംഗം എന്നിവ വ്യാപകമാകുന്നു; ജെൻ സി പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയതോടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; കർഫ്യു നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2025, 02:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നേപ്പാളിൽ ജെൻ സി പ്രതിഷേധം കലപത്തിലേക്ക് വഴിമാറിയതോടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധത്തിന്റെ പേരിൽ കൊള്ള, തീവയ്പ്പ്, ബലാത്സംഗം എന്നിവ വ്യാപകമായതോടെ സൈന്യം പ്രഖ്യാപിച്ച കർഫ്യു നീട്ടി. പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറിയതോടെ ജെൻ സികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതിഷേധക്കാരോട് സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കണമെന്നും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ആർമി സ്റ്റാഫ് ജനറൽ അശോക് രാജ് സിഗ്ഡേൽ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച രാത്രി ടെലിവിഷനിലൂടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. ചില ഗ്രൂപ്പുകൾ ദുഷ്‌കരമായ സാഹചര്യം മുതലെടുക്കുകയാണെന്നും ഇവർ രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

നേപ്പാളിലെ സ്ഥിതി​ഗതികൾ ഇന്ത്യ വിശദമായി നീരീക്ഷിക്കുകയാണ്. നേപ്പാൾ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇന്ത്യൻ പ്രദേശങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തേക്ക് അശാന്തി പടരുന്നത് തടയാൻ സശസ്ത്ര സീമ ബലിനൊപ്പം (എസ്എസ്ബി) പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ പ്രത്യേക വിമാനങ്ങൾ അയയ്‌ക്കും. റിപ്പോർട്ട് പ്രകാരം 400 ലധികം ഇന്ത്യക്കാരാണ് കാഠ്മണ്ഡു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. 1,751 കിലോമീറ്റർ അതിർത്തിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പങ്കിടുന്നത്.

Tags: Nepal Gen Z Protest
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies