'ജെൻ സി'കൾക്കിടയിൽ പിളർപ്പ്; സുശീല കർക്കിക്ക് സാധ്യത മങ്ങുന്നു; ഇടക്കാല പ്രധാനമന്ത്രിക്കായി തിരക്കിട്ട ചർച്ചകൾ ; സൈനിക ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ജെൻ സി’കൾക്കിടയിൽ പിളർപ്പ്; സുശീല കർക്കിക്ക് സാധ്യത മങ്ങുന്നു; ഇടക്കാല പ്രധാനമന്ത്രിക്കായി തിരക്കിട്ട ചർച്ചകൾ ; സൈനിക ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം

മരണസംഖ്യ 31 ആയി, 15,000 ത്തിലധികം തടവുകാർ രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 02:02 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് സൈനിക ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. സൈന്യവും ജെൻ സി പ്രക്ഷോഭകാരികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജെൻ സി പ്രതിനിധികളായി ഏഴ് പേരെയാണ് സൈന്യം വിളിച്ചത്. മുൻ ജഡ്ജിമാരായ സുശീല കർക്കി, ദുർഗ പ്രസായി എന്നിവരെയാണ് ഇടക്കാല പ്രധാനമന്ത്രി പദത്തിലേക്ക് പ്രധാനമായും പരി​ഗണിക്കുന്നത്. ജെൻ സികളുടെ തലവനെന്ന് പറയപ്പെടുന്ന കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ സുശീല കാർക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . എന്നാൽ നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ എക്സിക്യൂട്ടീവ് മേധാവി കുൽമാൻ ഘിസിങ്ങിന്റെ പേരാണ് ഒരു വിഭാ​ഗം മുന്നോട്ടുവച്ചത്.

അതിനിടെ ജെൻ സികൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. ചർച്ചയ്‌ക്ക് വിളിച്ചത് തങ്ങളുടെ പ്രതിനിധികളെല്ലെന്ന് പറഞ്ഞ് യുവാക്കൾ സൈനിക ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്നുണ്ട്. രാഷ്‌ട്രപതിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ ഇടക്കാല സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങിയതോടെ നേപ്പാൾ ഇന്ന് കാര്യമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേപ്പാളിൽ ജെൻസി പ്രക്ഷോഭത്തിൽ മരണ സംഖ്യ 31 ആയി. 1000 ലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മാധേഷ് പ്രവിശ്യയിലെ റാമെച്ചാപ്പ് ജില്ലാ ജയിലിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ മൂന്ന് തടവുകാർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജെൻസികൾ ജയിലുകൾ ആക്രമിച്ചതോടെ തടവു പുള്ളികൾ കൂട്ടത്തോടെ ജയിൽ ചാടി. ബുധനാഴ്ച വൈകുന്നേരവരെ, 25 ലധികം ജയിലുകളിൽ നിന്ന് 15,000 ത്തിലധികം തടവുകാർ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഗന്ധകി പ്രവിശ്യയിലെ കാസ്കി ജില്ലാ ജയിലിൽ നിന്ന് 13 ഇന്ത്യൻ പൗരന്മാരും മറ്റ് നാല് വിദേശികളും ഉൾപ്പെടെ 773 തടവുകാർ രക്ഷപ്പെട്ടതായി ജയിലർ രാജേന്ദ്ര ശർമ്മ പറഞ്ഞു.

 

Tags: Nepal Gen Z Protest
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies