നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയാകാൻ കുല്‍മന്‍ ഘിസിങ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയാകാൻ കുല്‍മന്‍ ഘിസിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2025, 07:54 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കും. പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഒലി രാജിവെച്ചതിനെ തുടര്‍ന്നാണിത്. നേപ്പാള്‍ വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് ഈ 54 കാരന്‍.ഇടക്കാല പ്രധാനമന്ത്രിയായി ജെന്‍ സി പ്രതിഷേധക്കാര്‍ കുല്‍മനെ സ്വാഗതം ചെയ്തിട്ടുണ്ട്. ദേശസ്‌നേഹി എന്നാണ് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

ജെന്‍ സി കലാപത്തെ തുടർന്ന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനായി നേപ്പാളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ, നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനം കുല്‍മനെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.

ബാലേന്ദ്രയുടെ പേരാണ് ജെന്‍ സി പ്രതിഷേധക്കാര്‍ ആദ്യം മുന്നോട്ടുവെച്ചതെങ്കിലും അദ്ദേഹം പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് സുശീലയ്‌ക്ക് വേണ്ടിയും ലോബിയിങ്നടന്നെങ്കിലും മുന്‍ ജഡ്ജിമാര്‍ പ്രധാനമന്ത്രിയാകുന്നതിലെ അഭംഗി ചൂണ്ടിക്കാട്ടി ചിലർ തടയിട്ടതോടെ കുല്‍മനെ നിശ്ചയിക്കുകയായിരുന്നു.

1970 നവംബര്‍ 25ന് ബേതാനിൽ ജനിച്ച കുല്‍മന് ഇന്ത്യൻ ബന്ധം ശക്തമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭാരതത്തിലെത്തിയ അദ്ദേഹം ജംഷഡ്പൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കിയതിന് ശേഷമാണ് നേപ്പാള്‍ വൈദ്യുതി ബോര്‍ഡില്‍ എന്‍ജിനീയറായി സേവനം ആരംഭിച്ചത്.നേപ്പാള്‍ ജനതയുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിച്ചത് കുല്‍മനാണ്. അതുകൊണ്ടുതന്നെ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ്.

Tags: nepalKulman Ghising
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies