തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലോട് വാനരൻമാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് 13 വാനരൻമാരെയാണ് ചത്ത നിലയിൽ കണ്ടത്.
പാലോട് – മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബർ മരത്തിലും ആറ്റിലുമാണ് വാനരൻമാരെ ചത്ത നിലയിലും അവശനിലയിലും കണ്ടത് പലതിന്റെയും വായിൽ നിന്നും നുരയും പതയും വരുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ഒരോന്നിനെ അവശനിലയിൽ സമീപ വാസികൾ കണ്ടിരുന്നു.എന്നാൽ ആളുകൾ ഇത് അത്ര കാര്യമാക്കിയില്ല. ഇന്ന് രാവിലെ 11.30 ഓടെ അവശ നിലയിലും ചത്ത നിലയിൽ നിരവധി വാനരന്മാരെ സമീപത്തെ വീട്ടമ്മമാർ കണ്ടത്.ഉടനെ വനം വകുപ്പിനെ അറിയിച്ചു.
RRT സംഘം എത്തി ചത്ത വാനരൻമാരെ കൂട്ടിലാക്കി പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. തുടർന്ന് എങ്ങനെ മരണം സംഭവിച്ച് എന്നറിയാൻ പാലോട് അനിമൽ ഡിസീസിൽ പോസ്റ്റ്മോർട്ടം നടത്തിയാലേ കഴിയൂ. വാനരന്മാരുടെ ശല്യമായത് കൊണ്ട് ആരെങ്കിലും വിഷം വച്ചതാണോ അതോ എന്തെങ്കിലും അസുഖം വന്ന് ചത്തത് എന്നറിയാനുണ്ട് എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.















