വിശ്വാസ സംരക്ഷണത്തിന് യഥാർത്ഥ വിശ്വാസികൾ ഒരുമിക്കുന്നു ; ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്; കെ അണ്ണാമലൈയും തേജസ്വി സൂര്യയും എത്തുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വാസ സംരക്ഷണത്തിന് യഥാർത്ഥ വിശ്വാസികൾ ഒരുമിക്കുന്നു ; ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്; കെ അണ്ണാമലൈയും തേജസ്വി സൂര്യയും എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 09:19 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള യഥാർത്ഥ വിശ്വാസികളുടെ കൂട്ടായ്മയായ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ആണ് സംഗമം ഉദ്ഘാടനം ചെയ്യുക. പാർലമെന്റ് അംഗം തേജസ്വി സൂര്യ ചടങ്ങിൽ പങ്കെടുക്കും. ഹിന്ദു വിശ്വാസികളും, ആചാര്യന്മാരും സംഗമത്തിൽ പങ്കാളികളാകും. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളനസന്ദേശം.

വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള സംഗമം ശുഷ്കമായ പ്രാതിനിധ്യം കൊണ്ട് പൊളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് യഥാർത്ഥ വിശ്വാസികൾ നടത്തുന്ന സംഗമം നടക്കുന്നത്. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക.

രാവിലെ ശബരിമല , വിശ്വാസം , വികസനം , സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്കൊപ്പം വിശ്വാസികളും, ഭാരവാഹികളും, പ്രവർത്തകരുമടക്കം പതിനയ്യായിരത്തോളം പേർ പങ്കെടുക്കും . ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും സംഗമത്തിനെത്തും .

ശബരിമല സംരക്ഷണ സം​ഗമത്തിന് എത്തുന്ന ഭക്തജനങ്ങൾ കഴിയുന്നതും കറുപ്പ് വസ്ത്രം ധരിക്കണമെന്ന് സംഘാടക സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്

പന്തളം നാനാക്ക് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് വാഴൂർ തീർത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീർത്ഥ പാദർ സെമിനാർ ഉദ്ഘാടനം ചെയ്യും ശബരിമല കർമ്മസമിതി ചെയർപേഴ്സൺ കെ പി ശശിയുടെ ടീച്ചർ അധ്യക്ഷത വഹിക്കും ജനറൽ കൺവീനർ എസ് ജെ ആർ കുമാർ ദർശനരേഖ അവതരിപ്പിക്കും. ശബരിമലയുടെ വിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ശബരിമല അയ്യപ്പ സേവാ സംഘം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തും.

ശബരിമലയുടെ വികസനം എന്ന വിഷയത്തിലാണ് രണ്ടാം സെമിനാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജിരാമൻ നായർ വിഷയാവതരണം നടത്തും. ശബരിമല സംരക്ഷണം എന്ന വിഷയത്തിൽ നടക്കുന്ന മൂന്നാമത്തെ സെമിനാറിൽ മുൻ ഡിജിപി ടി പി സെൻകുമാർ വിഷയാവതരണം നടത്തും.

വൈകിട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴയുള്ള ശ്രീവൽസം മൈതാനത്ത് ശബരിമല സംരക്ഷണ സംഗമം – സമ്മേളനം ബിജെപി തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെഅണ്ണാമലൈ  ഉദ്ഘാടനം ചെയ്യും സ്വാഗതസംഘം പ്രസിഡന്റ് പി എൻ നാരായണവർമ്മ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷൻ വത്സൻ തില്ലങ്കേരി ആമുഖപ്രഭാഷണം നടത്തും.
സ്വാമി ശക്തി ശാന്താനന്ദ മഹർഷി, തേജസി സൂര്യ എംപി, പ്രജ്ഞാപ്രവാഹ ദേശീയ സമ്മേളനം ജെ നന്ദകുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറൽ കൺവീനർ കെ പി ഹരിദാസ് കൺവീനർ എസ് ജെ ആർ കുമാർ എന്നിവർ പ്രസംഗിക്കും.

Tags: SABARIMALAശബരിമല സംരക്ഷണ സം​ഗമം
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies