ബെംഗളൂരു : രാഷ്‌ട്രീയ വിദ്വേഷം മാറ്റിവെച്ച് എച്ച്‌ഡി കുമാരസ്വാമിയും -ഡികെ ശിവകുമാറും ഒരേ വേദിയിൽ എത്തി. വൊക്കലിഗ സമുദായ യോഗത്തിലാണ് കേന്ദ്ര കൃഷി മന്ത്രിയും , കർണ്ണാടക ഉപമുഖ്യമന്ത്രിയും ഒരുമിച്ച് പങ്കെടുത്തത്.
കർണ്ണാടക സർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ജാതി സെൻസസ് സർവേയിലെ ആശയക്കുഴപ്പം സംബന്ധിച്ചായിരുന്നു യോഗം.ആദിചുഞ്ചഗിരി ശ്രീ നിർമ്മലാനന്ദ സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.
ഡി.കെ. ശിവകുമാറും എച്ച്.ഡി. കുമാരസ്വാമിയും യോഗത്തിൽ നേരിട്ട് പങ്കെടുത്തു.യോഗത്തിൽ പങ്കെടുത്ത കുമാരസ്വാമിയെ കസേരയിൽ ഇരുന്ന ഡി.കെ. ശിവകുമാർ വണങ്ങി. ശിവകുമാർ തിരിച്ച് വണങ്ങി.ഇരു നേതാക്കൾക്കും സ്വാമിജിയുടെ അരികിൽ ഇരു വശത്തുമായി ഇരിക്കാൻ ഇടം നൽകി.

യോഗത്തിനുശേഷം സംസാരിച്ച കുമാരസ്വാമി, സമൂഹത്തിന്റെ പരാതികൾ പരിഹരിക്കാതെ വെറും പതിനഞ്ച് ദിവസത്തിനുള്ളിൽ തിടുക്കത്തിൽ സർവേ നടത്തുകയാണെന്ന് പറഞ്ഞു. സർക്കാർ സെൻസസ് തുടർന്നാൽ ഭാവിയിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കും.കാന്തരാജു കമ്മീഷൻ നടത്തിയ മുൻ സർവേയേക്കാൾ മോശമായിരിക്കും പുതിയ സർവേ. ഇത് സംസ്ഥാനത്ത് അസ്വസ്ഥതകൾക്ക് കാരണമാകും. അതിന്റെ അനന്തരഫലങ്ങൾ കോൺഗ്രസ് നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സര്‍വേയില്‍, സര്‍ക്കാര്‍ വൊക്കലിഗ സമൂഹത്തോട് എന്തെങ്കിലും അനീതി കാണിച്ചാല്‍, ഭാവി സമരത്തിനുള്ള ഒരു ചട്ടക്കൂട് സ്വാമിജിയുടെനേതൃത്വത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഇതിന്റെ അനന്തരഫലങ്ങള്‍ വരും ദിവസങ്ങളില്‍ കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വൊക്കലിഗകൾക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബെംഗളൂരുവിലെ മിക്ക വൊക്കലിഗകൾക്കും അവരുടെ ഭൂമി നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർവ്വേയിൽ ഒരു “പ്രത്യേക തന്ത്രം” ആവിഷ്കരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വാഗ്ദാനം ചെയ്തു.
ശിവകുമാർ കുമാരസ്വാമിയെ സംസാര മദ്ധ്യേ ‘കുമാരണ്ണ’ എന്ന് അഭിസംബോധന ചെയ്തതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















