തിരുവനന്തപുരം : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ വാഹനം പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിയായ ശിൽപ സുരേന്ദ്രന്റെ കാറാണ് പിടിച്ചെടുത്തത്.
ഭൂട്ടാനിൽ നിന്നും വാഹനം കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിറ്റഴിച്ച സംഭവത്തിൽ സംസ്ഥാനത്തുടനീളം പരിശോധന നടക്കുകയാണ്. ഇതിനിടെ ഇടുക്കിയിൽ നടന്ന റെയ്ഡിലാണ് കാർ പിടികൂടിയത്.
മലപ്പുറം സ്വദേശിനിയുടെ കയ്യിൽ നിന്നാണ് ശിൽപ വാഹനം വാങ്ങിയത്. മൂന്ന് വർഷം മുമ്പായിരുന്നു വാഹനം ശിൽപയുടെ കയ്യിലെത്തിയത്. 20 ലക്ഷത്തോളം രൂപ ചെലവിലാണ് കാർ വാങ്ങിയതെന്നും വാങ്ങുന്ന സമയത്ത് കേരള രജിസ്ട്രേഷൻ നമ്പറായിരുന്നെന്നും ശിൽപ പ്രതികരിച്ചു.















