തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ബെവറജസ് ഔട്ട്ലെറ്റുകൾക്കും കൺസ്യൂമർഫെഡ് മദ്യ വില്പന ശാലകൾക്കും അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു.
ഒക്ടോബർ ഒന്ന് ഡ്രൈ ഡേആണ് , കൂടാതെ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയും ആയതുകൊണ്ടാണ് തുടർച്ചയായി രണ്ട് ദിവസത്തെ അവധി. സെപ്റ്റംബർ 30, ചൊവ്വാഴ്ച അർദ്ധവാർഷിക സ്റ്റോക്കെടുപ്പായതിനാൽ ഔട്ലെറ്റുകൾ രാത്രി ഏഴു മണിവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.















