ആർഎസ്എസ്@100; സമാജ പിന്തുണയിൽ ശതാബ്ദി യാത്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ്@100; സമാജ പിന്തുണയിൽ ശതാബ്ദി യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2025, 11:17 am IST
FacebookTwitterWhatsAppTelegram

ദത്താത്രേയ ഹൊസബാളെ

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം നൂറ് വർഷം പൂർത്തിയാവുന്നു. ഈ ശതാബ്ദിയാത്രയിൽ ഒട്ടേറെപ്പേർ സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരവും പ്രതിസന്ധികൾ നിറഞ്ഞതുമായിരുന്നു ഈ യാത്ര. എങ്കിലും സാധാരണ ജനങ്ങൾ നൽകിയ പിന്തുണ സന്തോഷം പകർന്നു. യാത്രയുടെ വിജയത്തിനായി സ്വയം സമർപ്പിച്ചവരേയും സംഭവങ്ങളെയും ഓർമ്മ വരുന്നു. യുവാക്കൾ ദേശസ്നേഹത്താൽ പ്രേരിതരായി സംഘപ്രവർത്തനത്തിനായി ആദ്യകാലത്ത് യോദ്ധാക്കളെപ്പോലെ രാജ്യമെമ്പാടും സഞ്ചരിച്ചു. അപ്പാജി ജോഷിയെപ്പോലെ കുടുംബസ്ഥനായ പ്രവർത്തകരായാലും ദാദാറാവു പരമാർത്ഥ്, ബാളാസാഹബ് ദേവറസ്, ഭാവുറാവു ദേവറസ്, യാദവറാവു ജോഷി, ഏകനാഥ് റാനഡെ തുടങ്ങിയ പ്രചാരകന്മാരായാലും, ഡോ. ഹെഡ്ഗേവാറിന്റെ മാർഗനിർദേശത്തിൽ സംഘപ്രവർത്തനത്തെ രാഷ്‌ട്രസേവനത്തിനുള്ള ജീവിതവ്രതമായെടുത്ത് ആജീവനാന്തം പ്രവർത്തിച്ചു. സംഘകാര്യം സാധാരണക്കാരുടെ വികാരങ്ങൾക്ക് അനുസൃതമായതിനാൽ, സമൂഹത്തിനുള്ളിൽ സംഘത്തിനുള്ള അംഗീകാരം ക്രമേണ വർദ്ധിച്ചു.

വിദേശയാത്രയ്‌ക്കിടെ ഒരിക്കൽ വിവേകാനന്ദസ്വാമികളോട് ചോദിച്ചു: ”താങ്കളുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും ഇംഗ്ലീഷ് അറിയാത്തവരുമായതിനാൽ താങ്കൾ പറയുന്ന വലിയ ആശയങ്ങൾ ജനങ്ങളിലേയ്‌ക്ക് എങ്ങനെ എത്തിച്ചേരും?”

”പഞ്ചസാര എവിടെയെന്നത് അറിയാൻ ഉറുമ്പുകൾക്ക് ഇംഗ്ലീഷ് പഠിക്കേണ്ടതില്ല. അതുപോലെ, ഭാരതത്തിലെ എന്റെ ജനങ്ങൾക്ക് അവരുടെ ആത്മീയമായ അറിവ് കാരണം, ഏത് കോണിൽ നടക്കുന്ന സാത്വികപ്രവൃത്തികളും മനസിലാകുകയും നിശബ്ദമായി അവരവിടെ എത്തിച്ചേരുകയും ചെയ്യും” എന്നായിരുന്നു സ്വാമിജിയുടെ മറുപടി. ഇത് സത്യമായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു. അതുപോലെ, സാത്വികമായ ഈ സംഘപ്രവർത്തനത്തിന് സാവധാനത്തിലാണെങ്കിലും പൊതുജനങ്ങളിൽനിന്ന് അംഗീകാരവും പിന്തുണയും കിട്ടിക്കൊണ്ടിരിക്കുകയാണ്.

സംഘത്തിന്റെ തുടക്കം മുതൽ ബന്ധമുള്ളതും പുതുതായി സമ്പർക്കത്തിൽ വന്നതുമായ സാധാരണ കുടുംബങ്ങളിൽനിന്ന് പ്രവർത്തകർക്ക് അനുഗ്രഹങ്ങളും അഭയവും ലഭിച്ചുകൊണ്ടിരുന്നു. സ്വയംസേവകരുടെ കുടുംബങ്ങൾതന്നെയാണ് സംഘപ്രവർത്തനത്തിന്റെ കേന്ദ്രങ്ങൾ. അമ്മമാരുടേയും സഹോദരിമാരുടെയും സഹകരണത്തോടെയാണ് സംഘപ്രവർത്തനം പൂർണത കൈവരിച്ചത്. ദത്തോപന്ത് ഠേംഗ്ഡി, യശ്വന്ത്‌റാവു കേൾക്കർ, ബാലാസാഹബ് ദേശ്പാണ്ഡെ, ഏകനാഥ് റാനഡെ, ദീൻദയാൽ ഉപാധ്യായ, ദാദാസാഹേബ് ആപ്‌തെ തുടങ്ങിയവർ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിൽ സംഘടനകൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ സംഘടനകളെല്ലാം വികസിക്കുകയും അതതു മേഖലകളിൽ ഭാവാത്മക മാറ്റം കൊണ്ടുവരുന്നതിൽ സജീവ പങ്ക് വഹിക്കുകയും ചെയ്യുന്നു. സഹോദരിമാരുടെ ഇടയിൽ, മൗസിജി കേൽക്കർ, പ്രമീളാതായ് മേഢെ തുടങ്ങിയ മാതൃതുല്യർ രാഷ്‌ട്ര സേവികാ സമിതിയിലൂടെ വഹിച്ച പങ്ക് വളരെ പ്രധാനമാണ്.

ദേശീയതാല്പര്യമുള്ള നിരവധി വിഷയങ്ങൾ സംഘം ഉന്നയിച്ചിട്ടുണ്ട്. പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചവരിൽ നിന്നുൾപ്പെടെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിൽനിന്ന് അതിനെല്ലാം പിന്തുണ ലഭിച്ചു. വിശാല ഹിന്ദുതാല്പര്യമുള്ള വിഷയങ്ങളിൽ എല്ലാവരുടെയും സഹകരണം ഉറപ്പാക്കാൻ സംഘം പരിശ്രമിച്ചു. ദേശീയഐക്യം, സുരക്ഷ, സാമൂഹ്യ സൗഹാർദ്ദം, ജനാധിപത്യം, ധർമം, സംസ്‌കാരം തുടങ്ങിയവയുടെയെല്ലാം സംരക്ഷണത്തിനായി അസംഖ്യം സ്വയംസേവകർ വിവരണാതീതമായ കഷ്ടപ്പാടുകൾ സഹിച്ചു, നൂറുകണക്കിന് പേർക്ക് ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. ഇതിനെല്ലാം സമൂഹത്തിന്റെ പിന്തുണ എപ്പോഴുമുണ്ടായിട്ടുണ്ട്.

1981ൽ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് ചില ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ച് മതംമാറ്റി. വളരെ പ്രാധാന്യമുള്ള ഈ വിഷയത്തിൽ ഹിന്ദു ഉണർവിന്റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷം ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ അന്നത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. കരൺ സിങ് അധ്യക്ഷത വഹിച്ചു. 1964ൽ വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപനവേളയിൽ സ്വാമി ചിന്മയാനന്ദൻ, മാസ്റ്റർ താരാ സിങ്, ജൈനമുനി സുശീൽ കുമാർ, ബുദ്ധസന്ന്യാസി കുശോക് ബകുല, നാമധാരി സിഖ് സദ്ഗുരു ജഗ്ജിത് സിങ് എന്നിവരുടെ പ്രധാന പങ്കാളിത്തമുണ്ടായിരുന്നു. തൊട്ടുകൂടായ്‌മയ്‌ക്ക് ഹിന്ദുശാസ്ത്രങ്ങളിൽ സ്ഥാനമില്ലെന്ന യാഥാർത്ഥ്യം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, ഗുരുജി ഗോൾവൽക്കറുടെ സാന്നിധ്യത്തിൽ ഉഡുപ്പിയിൽ നടന്ന വിശ്വഹിന്ദു സമ്മേളനത്തിന് സംപൂജ്യരായ ധർമാചാര്യന്മാർ ഉൾപ്പെടെ എല്ലാ സംന്യാസിമാരുടെയും മഹാപുരുഷന്മാരുടെയും അനുഗ്രഹവും സാന്നിധ്യവും ലഭിച്ചു. പ്രയാഗയിൽ നടന്ന സമ്മേളനത്തിൽ ‘ന ഹിന്ദു പതിതോ ഭവേത്’ (ഒരു ഹിന്ദുവും പതിതനല്ല) എന്ന പ്രമേയം അംഗീകരിച്ചതുപോലെ, ഈ സമ്മേളനത്തിന്റെ പ്രഖ്യാപനമായിരുന്നു, ‘ഹിന്ദവഃ സോദാരാഃ സർവേ’ എന്നത്. അതായത് എല്ലാ ഹിന്ദുക്കളും സഹോദരന്മാരാണ്, ഭാരതമാതാവിന്റെ മക്കളാണ്. ഗോവധ നിരോധനസമരമോ രാമജന്മഭൂമി പ്രക്ഷോഭമോ ആകട്ടെ, ഇവയിലെല്ലാം സംന്യാസിവര്യന്മാരുടെ അനുഗ്രഹം എപ്പോഴും സംഘസ്വയംസേവകർക്ക് ലഭിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം, രാഷ്‌ട്രീയകാരണങ്ങളാൽ അന്നത്തെ സർക്കാർ സംഘപ്രവർത്തനം നിരോധിച്ചു. പ്രതികൂലമായ ആ സാഹചര്യങ്ങളിലും സമൂഹത്തിലെ സാധാരണക്കാരോടൊപ്പം പ്രമുഖ വ്യക്തികളും സംഘത്തോടൊപ്പംനിന്ന് കരുത്തു പകർന്നു. അടിയന്തരാവസ്ഥയുടെ പ്രതിസന്ധി കാലയളവിലും ഇതുതന്നെയായിരുന്നു അനുഭവം. തടസങ്ങൾക്കിടയിലും, സംഘപ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകുന്നത് ഈ പിന്തുണ മൂലമാണ്. ഇത്തരം പരിതസ്ഥിതികളിലും സംഘപ്രവർത്തനത്തിനും സ്വയംസേവകർക്കും സഹായമെത്തിക്കുകയെന്ന ചുമതല അമ്മമാരും സഹോദരിമാരും നിർവഹിച്ചു. രാഷ്‌ട്രസേവനത്തിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഭാവിയിലും ഉറപ്പാക്കാൻ ശതാബ്ദിയിൽ സ്വയംസേവകർ എല്ലാ വീടുകളിലും സമ്പർക്കത്തിനെത്താൻ പ്രത്യേകം പരിശ്രമിക്കും. രാജ്യമൊട്ടാകെയുള്ള പ്രധാന നഗരങ്ങൾ മുതൽ വിദൂരമായ ഗ്രാമങ്ങൾ വരെയുള്ള സകല സ്ഥലങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും ലക്ഷ്യം വച്ചിട്ടുണ്ട്. മുഴുവൻ സജ്ജനശക്തിയുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ രാഷ്‌ട്രത്തിന്റെ സമഗ്രവികസനത്തിലേക്കുള്ള തുടർയാത്ര സുഗമവും വിജയകരവുമായിരിക്കും.

Tags: SpecialRSS@100PRIMEUM
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies