അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തിൽ നിന്ന് മനുഷ്യക്കടത്ത്; ഇരയായ യുവതി മനോനില തെറ്റിയ നിലയിൽ; പിന്നിൽ ആലപ്പുഴ സ്വദേശിനി; താര ജോലി ചെയ്യുന്നത് സ്പായിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തിൽ നിന്ന് മനുഷ്യക്കടത്ത്; ഇരയായ യുവതി മനോനില തെറ്റിയ നിലയിൽ; പിന്നിൽ ആലപ്പുഴ സ്വദേശിനി; താര ജോലി ചെയ്യുന്നത് സ്പായിൽ

യുവതിയുടെ ഏഴ് വയസുള്ള മകൾക്ക് 10 ലക്ഷം രൂപ വിലയിട്ടു; സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം താരയ്ക്കായി കോടതിയിൽ എത്തുമെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2025, 12:05 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തിൽ നിന്ന് മനുഷ്യകടത്തെന്ന് പരാതി. കാർത്തികപിള്ളി സ്വദേശിനി താരയാണ് മനുഷ്യ കടത്തിന് പിന്നിലെന്നാണ് വിവരം. അജ്മാനിലെ സ്പായിൽ ജീവനക്കാരിയാണ് താര.

തോട്ടപ്പള്ളി സ്വദേശിനിയായ യുവതിയെ ആശുപത്രിയിൽ ക്ലിനിം​ഗ് ജോലിക്ക് എന്ന് പറഞ്ഞാണ് താര അജ്മാനിലേക്ക് കൊണ്ടു പോയത്. എന്നാൽ സെക്സ് റാക്കറ്റിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്ന സ്പായിലാണ് യുവതിയെ എത്തിച്ചത്. ശാരീരികവും മാനസികവുമായ പീഡനത്തിൽ മനോനില തെറ്റി തെരുവിൽ അലയുകയായിരുന്ന യുവതിയെ സാമൂഹ്യ പ്രവർത്തകരാണ് കണ്ടെത്തിയത്. തുടർന്ന് യുവതിയെ ഷെൽറ്ററിലേക്ക് മാറ്റുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു.

പ്രദേശത്തെ ജനപ്രതിനിധികളോട് ബന്ധുക്കൾ സഹായം അഭ്യർത്ഥിച്ചെങ്കിലും അവർ കൈമലർത്തി. ഒടുവിൽ ബന്ധുക്കൾ ബിജെപി ഓഫീസിൽ നേരിട്ടെത്തി വിവരം കൈമാറുകയും കേന്ദ്രമന്ത്രിമാർ വിഷയത്തിൽ ഇടപെടുകയുമായിരുന്നു. എംബസി അധികൃതർ ഇടപെട്ട് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. മാനസിക പ്രശ്നങ്ങളുള്ളതിനാൽ ചികിത്സയ്‌ക്ക് ശേഷം മാത്രമേ യുവതിയെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കൂ.  യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം താരയ്‌ക്കായി കോടതിയിൽ എത്തുന്നുവെന്നും വിവരമുണ്ട്. താരയ്‌ക്കായി ഇയാൾ ഇതിനകം നിരവധി തവണ പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു.

കോഴിക്കോട് സ്വദേശിയുടെ നേതൃത്വത്തിലാണ് മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. യുവതിയുടെ കുഞ്ഞിനെയും താര കടത്താൻ ശ്രമിച്ചു എന്നും സംശയമുണ്ട്. യുവതിയുടെ ഏഴ് വയസുള്ള മകൾക്ക് 10 ലക്ഷം രൂപയാണ് ഇവർ വിലയിട്ടത്. യുവതിക്ക് മയക്കുമരുന്ന് നൽകിയെന്നും സംശയമുണ്ട്. യുവതിയുടെ മുടി പകുതി ഷേവ് ചെയ്ത നിലയിലാണ്.

ആലപ്പുഴ ജില്ലയിൽ നിന്നും നിരവധി പെൺകുട്ടികളെ താര കടത്തി കൊണ്ടു പോയെന്നാണ് വിവരം. താരയുടെ ഭർത്താവാണ് ഇക്കാര്യം ജനം ടിവിയോട് വെളിപ്പെടുത്തിയത്. ‘താര മുൻപ് രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്. ​ഗൾഫിൽ ചെന്നതിന് ശേഷമാണ് അനാവശ്യമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അറിഞ്ഞത്. സ്പായിലാണ് ജോലി. അവിടെ അവർ പറയുന്നതിന് അനുസരിച്ച് ചെയ്ത് കൊടുക്കും. മനോനില തെറ്റിയ യുവതിയെയും ഇവൾ തന്നെയാണ് കൊണ്ടുപോയത്. ആ കൊച്ച് വീട്ടിൽ വന്നിട്ടുണ്ടെന്നും താരയുടെ ഭർത്താവ് ജനം ടിവിയോട് പറഞ്ഞു. താരയിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്.

 

Tags: sex racketajman
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies