തിരുവനന്തപുരം: മേഘാലയ മുഖ്യമന്ത്രി കോൺരാഡ് സാങ്മയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടി (NPP) NDA-യുടെ ഭാഗമായി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമായ NPP മണിപ്പൂരിലെ പ്രധാന രാഷ്‌ട്രീയ പാർട്ടിയുമാണ്.
ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ വെച്ച് നടന്ന NDA നേതൃയോഗത്തിൽ, NDA സംസ്ഥാന ചെയർമാൻ രാജീവ് ചന്ദ്രശേഖർ NPP യെ മുന്നണിയിലേക്ക് സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് NPP സംസ്ഥാന അധ്യക്ഷൻ തോമസ് കെ.ടി., വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലും രാജീവ് ചന്ദ്രശേഖർ വിഭാവനം ചെയ്യുന്ന വികസിത കേരളം എന്ന ആശയത്തിലും ആകൃഷ്ടരായാണ് പാർട്ടി NDA-യുടെ ഭാഗമായതെന്ന് NPP സംസ്ഥാന അധ്യക്ഷൻ തോമസ് കെ.ടി. വ്യക്തമാക്കി.
പുതിയ ഘടകകക്ഷിയായി ചേരുന്ന എൻ പി പി നേതാക്കളെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ചു സ്വീകരിച്ചു. എൻ പി.പി സ്റ്റേറ്റ് പ്രസിഡൻ്റ് കെ ടി തോമസ് , വൈസ് പ്രസിഡൻ്റ് ജേക്കബ് തോമസ് , ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ് എന്നിവരെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പൊന്നാട അണിയിച്ചു സ്വീകരിച്ചത്.















