സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില അൽപ്പം താഴോട്ട് പോയിരുന്നു. ഈ മാസം 17നും സമാനവില രേഖപ്പെടുത്തിയിരുന്നു.
നിലവിലെ വില നിലവാരം അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് കുറഞ്ഞത് 1,05,350 രൂപയെങ്കിലുമാകും.
ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ 150 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,800 രൂപയും 9 കാരറ്റിന് 5,030 രൂപയുമാണ് വില.















