കേരളത്തെ വാറ്റുപുരയാക്കാൻ ഇടതു സർക്കാർ; സ്പിരിറ്റ് ഉത്പാദനം ആരംഭിക്കും, മദ്യഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി രാജേഷ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തെ വാറ്റുപുരയാക്കാൻ ഇടതു സർക്കാർ; സ്പിരിറ്റ് ഉത്പാദനം ആരംഭിക്കും, മദ്യഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി രാജേഷ്

ഒന്‍പത് ഡിസ്റ്റിലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉത്പാദിപ്പിക്കുന്നില്ലെന്നു പരിഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2025, 07:25 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന സ്പർശം പതിഞ്ഞ കേരളത്തെ വാറ്റുകേന്ദ്രമാക്കാനുള്ള നീക്കവുമായി ഇടതു സർക്കാർ.

കേരളത്തിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പ്രസ്താവിച്ചു. ആഭ്യന്തരമായുള്ള ഉപയോഗത്തിന് പുറമെ വിദേശത്തേക്ക് കയറുമതി ചെയ്യാനും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മദ്യനയം അഞ്ച് വർഷമാക്കുമെന്നും കേരളത്തിൽ സ്പിരിറ്റ് ഉത്പാദനം ആരംഭിക്കുമെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേർത്തു. പാലക്കാട് നടന്ന എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.

പ്രാദേശിക എതിര്‍പ്പുകള്‍ ഉയരാമെന്നും എന്നാലത് പരിഗണിച്ചാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

“ഒരോ വർഷവും മദ്യനയം രൂപീകരിക്കുന്നതിനാൽ മദ്യ നിർമ്മാണ വ്യവസായങ്ങൾ കേരളത്തിലേക്ക് വരാൻ മടിക്കുകയാണ്. അതിനാൽ അഞ്ച് വർഷത്തേക്ക് മദ്യനയം രൂപീകരിക്കുന്നത് ആലോചനയിലാണ്. കേരളത്തിൽ സ്പിരിറ്റ് ഉൽപാദനം തുടങ്ങും. തദ്ദേശീയമായ മദ്യ നിർമ്മാണം വർധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും. ഇതിന് എതിരെ സ്ഥാപിത താൽപര്യക്കാരുടെ പ്രതിഷേധങ്ങൾ ഉണ്ടാകാം . അത് ഭയന്ന് പ്രധാന ചുവട് വെയ്പ്പുകൾ നടത്താതിരിക്കാൻ കഴിയില്ല.” എക്‌സൈസ് മന്ത്രി പറഞ്ഞു.

“കേരളത്തില്‍ ഒന്‍പത് ഡിസ്റ്റിലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉത്പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉത്പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താത്പര്യക്കാരാണ് തദ്ദേശീയമായുള്ള മദ്യ ഉത്പാദനത്തെ എതിര്‍ക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് പ്രശ്നമാണ് കേരളത്തിലുള്ളത്. സ്ഥാപിത താത്പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല”. അദ്ദേഹം പറഞ്ഞു.

“മദ്യം എന്നതൊരു വ്യവസായമാണ്. വ്യവസായമായിട്ട് വേണം ഇതിനെ കാണാൻ. ഇൻഡസ്ട്രി എന്ന നിലയിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരാനും വരുമാനമുണ്ടാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയ്‌ക്ക് ഉപയോഗിക്കാനും കഴിയുന്ന ഒരു സമീപനമായിരിക്കണം ഉണ്ടാകേണ്ടത്. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുടെ പ്രത്യേകത കൊണ്ടും ചില യാഥാസ്ഥികത്വവും മൂലവുമൊക്കെ ഇതിനെ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ കാണുന്നതിന് ചില തടസ്സങ്ങൾ നിലനിൽക്കുകയാണ്. അത് നീക്കം ചെയ്യുക തന്നെ വേണം തദ്ദേശീയമായ മദ്യ നിർമ്മാണം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും. .” എക്സൈസ് മന്ത്രി പറഞ്ഞു.

Tags: Minister MB RajeshKerala looks to boost local liquor production
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies