ബെല്ലാരിയിലെ സ്വർണം കണ്ടെടുക്കൽ നാടകം?? കോടതിയുടെ കണക്കില്‍ പറയുന്ന അതേ അളവില്‍ സ്വര്‍ണ്ണം കണ്ടെത്തിയത് കൃത്യമായ തിരക്കഥ; തൊണ്ടിമുതൽ പഴയ 'എസ് കത്തി'ക്ക് സമാനം??
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെല്ലാരിയിലെ സ്വർണം കണ്ടെടുക്കൽ നാടകം?? കോടതിയുടെ കണക്കില്‍ പറയുന്ന അതേ അളവില്‍ സ്വര്‍ണ്ണം കണ്ടെത്തിയത് കൃത്യമായ തിരക്കഥ; തൊണ്ടിമുതൽ പഴയ ‘എസ് കത്തി’ക്ക് സമാനം??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2025, 08:45 am IST
FacebookTwitterWhatsAppTelegram

ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തത് നാടകം എന്ന സംശയം ബലപ്പെടുന്നു. വിവാദമായ ‘പഴയ എസ് കത്തിക്ക്’ സമാനമാണ് ​ഗോവ‍ർദ്ധന്റെ റോത്താങ് ജ്വല്ലറിയിൽ നിന്നും കണ്ടെടുത്ത തൊണ്ടിമുതൽ എന്നാണ് ​നി​ഗമനം. കഴിഞ്ഞ ദിവസം  രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം മുന്നോട്ട് വച്ച നിരീക്ഷണങ്ങൾ  കേസ് സസൂക്ഷ്മം പിൻതുടരുന്ന ഏതൊരാളുടെ മനസ്സിലും ഉണ്ടാകുന്നതാണ്.

ബെല്ലാരിയിൽ നടന്നത് ശബരിമല സ്വർണ്ണക്കൊള്ളയുടെ അന്വേഷണത്തെ പോലും പരിമിതപ്പെടുത്തുന്ന നാടകമാണെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. 2019ലെ സ്വർണ്ണം, ആറു വർഷം കഴിഞ്ഞതിനു ശേഷം ഒന്നും ചെയ്യാതെ ഗോവർദ്ധൻ തന്റെ ജ്വല്ലറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ എസ്എടി കണ്ടെടുത്ത സ്വർണ്ണം ഏതാണ്ട് 50 പവനാണ് ജ്വല്ലറിയെ സംബന്ധിച്ചത് വളരെ ചെറിയ അളവാണ്. എന്തുകൊണ്ടാണ് 50 പവൻ സ്വർണം മാത്രം കട്ടികൾ ആക്കി സ്വർണക്കടയിൽ സൂക്ഷിച്ചത്?? എന്തുകൊണ്ടാണ് എസ്എടി അവിടെ ചെല്ലുന്ന സമയത്ത് അറുപതോ  നൂറോ  പവൻ കിട്ടാഞ്ഞത്? കൃത്യമായി കോടതിയുടെ കണക്കിൽ പറഞ്ഞ അതേ അളവിലുള്ള സ്വർണം മാത്രം അവിടെ നിന്നും കണ്ടെത്തിയത് സംശയം ബലപ്പെടുത്തുന്നു എന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.

ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളയുടെ വാർത്തകൾ പുറത്തുവന്നതിനുശേഷം ഒരുമാസമായി ഗോവർദ്ധന്റെ ജ്വല്ലറി ഷോപ്പ് അടഞ്ഞുകിടക്കുന്നു എന്നാണ് റിപ്പോർട്ട്. ഏറ്റവും വിചിത്രമായ കാര്യം ഇവിടെ അന്വേഷണം തുടങ്ങുന്ന സമയം തന്നെ അവിടെ ജ്വല്ലറി അടച്ചു.  ഇന്നല്ലെങ്കിൽ നാളെ അന്വേഷണം തന്നിലേക്ക് വരുമെന്ന് ഗോവർദ്ധനനും അറിയാം. കാരണം  വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലും കോടതി വിധികളിലും ഗോവർദ്ധന്റെ പേരുണ്ട്. അങ്ങനെയാണെങ്കിൽ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് അയാൾക്കറിയാം. അത്തരം അവസ്ഥയിൽ 400ഗ്രാം സ്വർണം അവിടെ നിന്നും മാറ്റാനല്ലേ ശ്രമിക്കുക. ബുദ്ധിയുള്ള ഒരാളാണെങ്കിൽ കൃത്യമായി 400 ഗ്രാം തൊണ്ടിമുതലായി അവിടെ സൂക്ഷിക്കുമോ.

കോടതിയുടെ കണക്കിൽ പറയുന്ന അതേ അളവിൽ സ്വർണം അവിടെ നിന്ന് കണ്ടെത്തിയെങ്കിൽ അതിന്റെ പേര് നാടകം എന്നാണ്. ബെല്ലാരിയിൽ നടന്നത് കൃത്യമായ തിരക്കഥയാണ്. ആരൊക്കെ അറിഞ്ഞുകൊണ്ട് തയ്യാറാക്കിയ കഥാപാത്രമാണ് ഗോവർദ്ധൻ.
ശബരിമല സ്വർണ്ണക്കൊള്ള പോറ്റിയിൽ നിന്നും പോറ്റിയിൽ അവസാനിക്കേണ്ട ഒരു അന്വേഷണവും ഗോവർദ്ധനിൽ തീരേണ്ട അന്വേഷണവും അല്ല.

സ്വർണ്ണം കണ്ടെത്തിയതിൽ സന്തോഷമെന്നാണ് ദേവസ്വം മന്ത്രി വി. എൻ വാസവൻ പറഞ്ഞത്. രണ്ടാമത്തെ തവണയാണ് അന്വേഷണം ആരംഭിച്ചതിനു ശേഷം  സന്തോഷമുണ്ടെന്ന് വി എൻ വാസവൻ പറയുന്നത്. എസ്എടി നിയമിച്ച സമയത്തായിരുന്നു ആദ്യത്തെ സന്തോഷം. സ്വർണ്ണം പോയപ്പോൾ ദുഃഖം പ്രകടിപ്പിക്കാത്ത ആൾക്ക് കിട്ടുമ്പോൾ സന്തോഷം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സന്തോഷം പ്രകടിപ്പിക്കാൻ ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ട്രഷറർ ഹണ്ട് മത്സരമല്ലെന്നും ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

Tags: v n vasavanTemple TheftShabarimala Theft
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies