മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 11:33 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കരീക്കാട് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് മുഹമ്മ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്. തലയുടെ പിന്നില്‍ ഇടതുചെവിക്ക് സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ ഏഴോടെയാണ് കട്ടിലില്‍ കമഴ്ന്നുകിടക്കുന്ന നിലയില്‍ സന്തോഷിനെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തുകയായിരുന്നു. വാതില്‍ തുറന്ന നിലയിലായിരുന്നു. തലയിലും ചെവിക്ക് പിന്നിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇടതുകാലിലും ചെറിയ മുറിവുണ്ടായിരുന്നു. മുറിക്കുള്ളില്‍ ഒടിഞ്ഞ നിലയിലുള്ള മുളവടിയും കണ്ടെത്തി. സംഭവസ്ഥലത്ത് ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

തടിപ്പണിക്കാരനായിരുന്ന സന്തോഷ് കഴിഞ്ഞ രണ്ടുവര്‍ഷമായി വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലാണ് താമസം. സമീപവാസികളുമായി സന്തോഷിന് വലിയ അടുപ്പമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം സമീപവാസിയായ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് എത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് വീട്ടിലെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ചേര്‍ത്തല ഡിവൈഎസ്പി മഞ്ജുലാല്‍ തുടങ്ങിയവര്‍ എത്തി പരിശോധന നടത്തി. ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സന്തോഷിന്റെ ഭാര്യ: സുനിത. മക്കള്‍: സ്വര്‍ണ സന്തോഷ്, സൂര്യ പണിക്കര്‍, സാരംഗ് പണിക്കര്‍.

Tags: Murderold manFound DeadPolice investigating
Share
Tweet
SendShare

More News from this section

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കയ്പമംഗലം അപകടം; മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറന്‍സിക് പരിശോധന

കേരളത്തില്‍ ചൂട് കനക്കുന്നു; താപനില 4 ഡിഗ്രി വരെ ഉയര്‍ന്നു, ഇന്നും നാളെയും ജാഗ്രത

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

Latest News

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies