കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ് തീരം തൊട്ടു; 6 മരണം റിപ്പോർട്ട് ചെയ്തു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ് തീരം തൊട്ടു; 6 മരണം റിപ്പോർട്ട് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 07:46 am IST
Facebook
Twitter
WhatsAppTelegram

അമരാവതി: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരം തൊട്ടു.ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു . ബംഗാൾ ഉൾക്കടലിലെ ഈ കാലാവസ്ഥാ പ്രതിഭാസം കാക്കിനാഡയ്‌ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെ ആന്ധ്ര തീരം കടക്കുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ആന്ധ്രപ്രദേശിൽ 6 പേരുടെ മരണം സ്ഥിരീകരിച്ചിച്ചുണ്ട്.

ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത വരെയുള്ള കാറ്റ് വീശുന്നുണ്ട്. ഇടിയും മിന്നലും സഹിതമുള്ള കനത്ത മഴയും ഇതിനോടൊപ്പമുണ്ട്.

മുൻകരുതൽ നടപടിയായി, ആന്ധ്രാപ്രദേശിലെ കാക്കിനട, കൃഷ്ണ, ഏലൂരു, കിഴക്ക്, പടിഞ്ഞാറൻ ഗോദാവരി, അംബേദ്കർ കൊണസീമ, അല്ലൂരി സീതാരാമ രാജു എന്നിവയുൾപ്പെടെ 7 ജില്ലകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന 2 ലക്ഷം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതമായ പ്രദേശങ്ങളിൽ പാർപ്പിച്ചു. ഈ 7 ജില്ലകളിലും ഇന്ന് (ബുധനാഴ്ച) രാവിലെ 6 മണി വരെ എല്ലാ വാഹന ഗതാഗതവും നിരോധിച്ചു.

കൊടുങ്കാറ്റിനെ തുടർന്ന് മസൂലിപട്ടണത്തിന്റെയും കൃഷ്ണയുടെയും തീരപ്രദേശങ്ങളിൽ വൈദ്യുതി തൂണുകളും ഭീമൻ മരങ്ങളും കടപുഴകി വീണു. ഇടിയും മിന്നലും സഹിതമുള്ള കനത്ത മഴയും പെയ്തു. ഇതുമൂലം പൊതുജനങ്ങളുടെ സാധാരണ ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു.

ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിൽ നിന്ന് ചെന്നൈയിലേക്കുള്ള 6 വിമാനങ്ങളും ചെന്നൈയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്കുള്ള 3 വിമാനങ്ങളും റദ്ദാക്കി. ആന്ധ്രാപ്രദേശിൽ കനത്ത മഴയെത്തുടർന്ന് 75 ട്രെയിനുകൾ റദ്ദാക്കി.

ആന്ധ്രാപ്രദേശിലെ 3,778 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായി ചന്ദ്രബാബു നായിഡു പറഞ്ഞു. ചുഴലിക്കാറ്റ് മൂലം 1.76 ലക്ഷം ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ ചുഴലിക്കാറ്റ് കാരണം കാപുലുപാദയിൽ 12.5 സെന്റീമീറ്ററും വിശാഖപട്ടണത്ത് 12 സെന്റീമീറ്ററും ആനന്ദപുരത്ത് 11.7 സെന്റീമീറ്ററും മഴ പെയ്തു.

അയൽ സംസ്ഥാനമായ ഒഡിഷയിലും മോൻത ചുഴലിക്കാറ്റിന്റെ ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. ഒഡിഷയിലെ 15 ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. മോൻത മോൻത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് കടന്നുവെന്നാണ് വിവരം. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്‌ക്ക് സാതധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: Cyclone Montha AlertCyclone Montha
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies