തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഓർമിച്ചുകൊണ്ടാണ് ഗവർണർ ആശംസാസന്ദേശം അറിയിച്ചത്.
കേരളപ്പിറവിയുടെ ശുഭവേളയിൽ എല്ലാ കേരളീയർക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും സാമൂഹിക ഐക്യത്തിനുമായി കൈക്കോർക്കാം. കാലാതീതവും സാംസ്കാരിക തനിമയുടെ ആത്മാവുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.
സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർത്ഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള പ്രയത്നത്തിൽ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി പുനഃസമർപ്പണം ചെയ്യാമെന്നും ഗവർണർ പറഞ്ഞു.















