എൻ ജി ഒ സംഘ് കേരളപ്പിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻ ജി ഒ സംഘ് കേരളപ്പിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2025, 05:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിലൂടെ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഇടതു സർക്കാർ കണ്ണ് തുറക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി കേരള എൻ ജി ഒ സംഘ് കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുൻപിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.

പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, ലഭിക്കാനുള്ള ക്ഷാമബത്തയും, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശികത്തുകയും നൽകുക, ലീവ് സറണ്ടർ ഉൾപ്പെടെ തടഞ്ഞുവച്ച മുഴുവൻ ആനുകൂല്യങ്ങളും പുനഃ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവർ പത്ത് വർഷത്തെ ഭരണത്തിൽ പോലും വാക്കുപാലിക്കാതെ വഞ്ചന തുടരുകയാണ്. 17 % ക്ഷാമബത്ത കിട്ടാനുള്ളപ്പോൾ നാമമാത്ര പ്രഖ്യാപനം നടത്തിയത് ഇലക്ഷൻ തട്ടിപ്പ് മാത്രമാണ്. അതിൽപോലും 34 മാസത്തെ മുൻകാല പ്രാബല്യം നിഷേധിച്ചിരിക്കുകയാണ്. ഇതിന് മുൻപ് പ്രഖ്യാപിച്ചിട്ടുള്ളത് ഉൾപ്പടെ 15 % കുടിശ്ശിക തുകയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന തീയതിയ്‌ക്ക് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും ലഭിച്ചുകൊണ്ടിരുന്ന മുൻകാല രീതി അട്ടിമറിച്ച ഇടതു സർക്കാർ സർവ്വീസ് മേഖലയിൽ തെറ്റായ കീഴ്‌വഴക്കങ്ങളാണ്അ ടിച്ചേൽപ്പിക്കുന്നത്. പന്ത്രണ്ടാം ശമ്പളപരിഷ്കരണം മുടങ്ങി 15 മാസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ബി എം. എസ് ദേശീയ സമിതി അംഗം കെ. കെ. വിജയകുമാർ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്‌ ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിതാ രവീന്ദ്രൻ, കെ. ജി ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി റ്റി. എൻ രമേശ്‌ എന്നിവർ പ്രസംഗിച്ചു.

Tags: kerala NGO sangh
ShareTweetSendShare

More News from this section

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies