ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പുതുതായി നിർമിച്ച ഹൈവേ പാലം തകർന്നുവീണു. ഒരു മാസം മുമ്പാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. സിചുവാൻ- ടിബറ്റ് എന്നിവയ്‌ക്കിടിയിലുള്ള 758 മീറ്റർ നീളമുള്ള ഹോങ്കി പാലമാണ് തകർന്ന് നദിയിൽ പതിച്ചത്. പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തകർന്നയുടനെ പരിസരം മുഴുവൻ പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. മണ്ണിടിച്ചിലിനെ തുടർന്നാണ് പാലം തകർന്നത്. ഈ വർഷം ആദ്യമാണ് പാലത്തിന്റെ നിർമാണം പൂർത്തിയായത്. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം പാലത്തിന്റെ ചരിവുകളിലും റോഡുകളിലും വിള്ളൽ കണ്ടെത്തിയിരുന്നു. പിന്നാടെ പാലം അടച്ചുപൂട്ടുകയായിരുന്നു. ചൈനയുടെ ഉൾപ്രദേശമായ സിചുവാൻ, ടിബറ്റൻ എന്നിവയ്‌ക്കിടയിലുള്ള യാത്ര സുഗമമാക്കാൻ വേണ്ടിയുള്ള ഒരു പ്രധാന ഹൈവേ പാതയായിരുന്നുയിത്.















