കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വൻ വർദ്ധന. പവന് 1680 വർദ്ധിച്ച് 93,720 രൂപയിലെത്തി. ഗ്രാമിന് 210 രൂപ കൂടി 11,715 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 170 രൂപ വര്‍ദ്ധിച്ച് 9,635 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,505 രൂപയും 9 കാരറ്റിന് 4,845 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 172 രൂപയിലെത്തി.
അമേരിക്കയില്‍ 43 ദിവസം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചതോടെ യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതാണ് വില ഇത്രയും കൂടാന്‍ കാരണം. ഡിസംബറിൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ വില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.















