ശ്രീമാതാ അമൃതാനന്ദമയീ ദേവിക്ക് ഊഷ്മള സ്വീകരണമൊരുക്കി ജർമനി
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീമാതാ അമൃതാനന്ദമയീ ദേവിക്ക് ഊഷ്മള സ്വീകരണമൊരുക്കി ജർമനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 03:10 pm IST
Facebook
Twitter
WhatsAppTelegram

ജർമനിയിലെ മ്യൂണിക്കിലെത്തിയ സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിയെ സ്നേഹാദരവോടെ സ്വീകരിച്ച് ആയിരങ്ങൾ. നീണ്ട ആറ് വർഷത്തെ ഇടവേള കഴിഞ്ഞാണ് അമ്മ മ്യൂണിക്കിലെത്തുന്നത്. ഫ്രാൻസിലെ ഷാട്രായില്‍ നടന്ന ത്രിദിന പരിപാടിക്ക് ശേഷമായിരുന്നു അമ്മ മ്യൂണിക്കിലുള്ള ഈസ്ബാക്ക് സ്റ്റുഡിയോയിൽ എത്തിയത്.

പരമ്പരാഗത ജർമൻ സംഗീതത്തിന്റെ അകമ്പടിയോടെ, പുഷ്പഹാരങ്ങളുമായി ഭക്തർ അമ്മയെ വരവേറ്റു. സംഗീതാത്കമായി ജയ് ജയ് മാ എന്ന് അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ ഏവരും ഒരേ സ്വരത്തോടെ അത് ഏറ്റുചൊല്ലിയപ്പോൾ വികാരനിർഭരമായ മുഹൂർത്തമായി അത് മാറി.

ജർമൻ പാർലമെന്റ് അംഗം ലിസ പോസ്, പ്രശസ്ത നടൻ തോമസ് ഷ്മൂസർ, എഴുത്തുകാരി താനിയ സീഹോഫർ എന്നിവർ ചേർന്നാണ് അമ്മയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. മനുഷ്യമനസുകൾക്കിടയിൽ സ്നേഹത്തിന്റെ പാലങ്ങൾ പണിയുന്ന ഒരു മഹത് വ്യക്തിത്വത്തെയാണ് ഞങ്ങൾ സ്വാഗതം ചെയ്യുന്നത് എന്നും സ്നേഹത്തിലൂടെ എന്തെല്ലാം സാധ്യമാക്കാൻ കഴിയുമെന്നതിന്റെ പ്രതീകമാണ് അമ്മയെന്നും
ജർമൻ പാർലമെന്റ് അംഗം ലിസ പോസ് പറഞ്ഞു. കാരുണ്യവും മനുഷ്യത്വവുമാണ് മനുഷ്യരായ നമ്മുടെ ഏറ്റവും വലിയ ശക്തിയെന്ന് അമ്മ തങ്ങളെ കാണിച്ചുതരുന്നുവെന്നും അവർ പറഞ്ഞു.

മൂന്ന് ദിവസത്തെ പരിപാടികളായിരുന്നു മ്യൂണിക്കിൽ അമ്മയ്‌ക്കായി ഒരുക്കിയിരുന്നത്. ഭജനകൾ, സത്സംഗം, ധ്യാനം, ദർശനം എന്നിവയ്‌ക്ക് എല്ലാം അമ്മ നേതൃത്വം നൽകി. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന അമ്മ, അവസാന ദിവസം വൈകുന്നേരം, ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രത്യേക ‘ആത്മപൂജയും നടത്തി. നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദീപം തെളിയിക്കാൻ നാം ശ്രമിക്കണമെന്നും അപ്പോൾ ലോകത്ത് യുദ്ധങ്ങളും അക്രമങ്ങളും കലഹങ്ങളും ഉണ്ടാകില്ലെന്നും അമ്മ സത്സംഗത്തിൽ ഓർമ്മിപ്പിച്ചു. കൊടുംതണുപ്പിനെ അവഗണിച്ചാണ് പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.

ഒരു നിമിഷത്തെ ദർശനത്തിനായി പലരും മണിക്കൂറുകളോളമാണ് കാത്തുനിന്നത്. പക്ഷെ യാതൊരു മുഷിപ്പും കൂടാതെ അവർ നൃത്തം ചവിട്ടി ആ നിമിഷം സന്തോഷപ്രദമാക്കി. ഒടുവിൽ അമ്മയ്‌ക്ക് അരികിൽ എത്തിയപ്പോൾ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ആനന്ദക്കണ്ണീർ വീണയിടമായി ആ വേദി മാറി. ഇറ്റലിയിലെ പിയാസെൻസയിലാണ് അമ്മയുടെ അടുത്ത പരിപാടി.

Tags: frnaceJERMANYMATHA AMRUTHANANDHAMAYI DEVI
Share
Tweet
SendShare

More News from this section

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

Latest News

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; അമൃതപുരിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies