തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ ഡി എയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും സിപിഎം മുന്‍ എം പി എ.സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ. കസ്തൂരിയും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൈക്കാട് വാര്‍ഡിലാണ് കസ്തൂരി മത്സരിക്കുന്നത്.
എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡായ തൈക്കാട്, ജി. വേണുഗോപാല്‍ ആണ് ഇടതു സ്ഥാനാര്‍ഥി. യുഡിഎഫില്‍ സിഎംപിയുടെ എം.ആര്‍. മനോജ് ആണ് സ്ഥാനാര്‍ഥി. 31 പേരുള്‍പ്പെട്ട രണ്ടംഘട്ട പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.മൂന്നു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുന്നു.















