ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണവുമായി ബന്ധപ്പെ് ഒരു ഡോക്ടർ കൂടി പിടിയിൽ. ഡോ. റയീസ് അഹമ്മദ് എന്ന സർജൻ ആണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹരിയാനയിലെ വിവിധയിടങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
അൽഫാഹ് മൊഡ്യൂളുമായി ഡോ. റയീസ് അഹമ്മദ് നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ചാവേറായ ഉമറിനെ ഇയാൾ വിളിച്ചിരുന്നു. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതിനിടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കി. ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസാമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ അംഗീകാരമാണ് റദ്ദാക്കിയത്.















