തിരുവനന്തപുരം: മുട്ടിൽ മരംമുറി,മാംഗോ ഫോൺ കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാൻ പിആർ ക്യാമ്പയിനുമായി സൈബർ സഖാക്കൾ. കഴിഞ്ഞ ദിവസം സ്വന്തം ചാനലായ റിപ്പോർട്ടറിൽ വന്ന ആന്റോ അഗസ്റ്റിന്റെ അഭിമുഖം ഉയർത്തിപ്പിടിച്ചാണ് സിപിഎം അനുകൂല പേജുകളുടെ പിആർ ക്യാമ്പയിൻ. ബിനീഷ് കോടിയേരി മുതൽ സിപിഎം അനുകൂല സൈബർ ഹാൻഡിലായ റെഡ് ഇന്ത്യൻസ് വരെ നല്ലവനായ ഉണ്ണി എന്ന ഇമേജ് നൽകാൻ കീണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. മെസിയുമായി ബന്ധപ്പെട്ട് ആൻറോ സിപിഎമ്മിനും പിണറായി സർക്കാരിനും വരുത്തിവച്ച നാണക്കേട് ചില്ലറല്ല. എന്നിട്ടും പിആർ ക്വട്ടേഷൻ എടുത്തതിലാണ് സോഷ്യൽ മീഡിയയ്‌ക്ക് ആശ്ചര്യം.
ആൻ്റോ എന്ന 35 വയസ്സുള്ള ഈ യുവാവിനെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്നും, അഭിമുഖം കണ്ടപ്പോഴാണ് ആൻ്റോയുടെ ഭാഗത്തെ ശരി മനസ്സിലായതെന്നുമാണ് പോസ്റ്റുകളുടെ പൊതുവായ ഉള്ളടക്കം. നിരവധി തട്ടിപ്പ് കേസിലെ പ്രതിയായ ആന്റോ സത്യസന്ധനാണെെന്ന് വരെ സൈബർ സഖാക്കൾ പറയുന്നുണ്ട്.
ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാൻ ഇറങ്ങിയ ബിനീഷ് കോടിയേരിക്ക് കമൻ്റ് ബോക്സിൽ തെറിയഭിഷകമാണ്. ‘ 35 വയസുള്ള നല്ലവനായ ഉണ്ണി’, ‘കാട്ടുകള്ളൻ വീരപ്പന്റെ കയ്യിൽ നിന്നു ക്യാഷ് വാങ്ങി ഇങ്ങനെ വെളുപ്പിക്കാൻ നാണമില്ലെടാ അനക്ക് ‘, ‘ഒരു കള്ളൻ മറ്റൊരു കള്ളനെ മനസ്സിലാക്കിയ ദിവസം’, ‘ഉദ്ദിഷ്ഠ കാര്യത്തിന്, ഉപകാര സ്മരണ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. .
.















