ആലപ്പുഴ: ആലപ്പുഴ ഡിസിസി അംഗം വി എം അമ്പിളിമോൻ ദേശീയതയിലേക്ക്. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
അധികാരത്തിന്റെ പ്രീണന രാഷ്‌ട്രീയത്തിലും വടംവലിയിലും മനംമടുത്താണ് അമ്പിളിമോൻ പാർട്ടി വിട്ടത്. വ്യാപാരിയുടെ ആലപ്പുഴ ജില്ലാ അധ്യക്ഷനും കായംകുളത്തെ രാഷ്‌ട്രീയ – സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ അമ്പിളിമോന്റെ വരവ് ബിജെപിയുടെ കായംകുളത്തെ മുന്നേറ്റത്തിന് കരുത്താകുമെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.















