വായു മലിനീകരണത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന സമരത്തിൽ കമ്യൂണിസ്റ്റ് ഭീകരന്റെ ചിത്രങ്ങളും മുദ്രാവാക്യവും; അർബൻ നക്സലുകളായ മലയാളികൾ അറസ്റ്റിൽ; തീഹാർ ജയിലിലേക്ക് മാറ്റി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായു മലിനീകരണത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന സമരത്തിൽ കമ്യൂണിസ്റ്റ് ഭീകരന്റെ ചിത്രങ്ങളും മുദ്രാവാക്യവും; അർബൻ നക്സലുകളായ മലയാളികൾ അറസ്റ്റിൽ; തീഹാർ ജയിലിലേക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2025, 08:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വായുമലിനീകരണത്തിന്റെ പേര് പറഞ്ഞ് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും പോസ്റ്ററുകളും ഉയർത്തിയതിന് മലയാളികളടക്കം 23 പേർ അറസ്റ്റിൽ. തൃശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്നാണ് സൂചന. ഇവരെ ഡൽഹി പാട്യല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം ജൂഡീഷൽ കസ്റ്റഡിയിൽ തീഹാർ ജയിലിലേക്കയച്ചു. അർബൻ നക്സലുകളുടെ നഴ്സറിയായ ജെഎൻയുവിൽ പഠിക്കുന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

കൊടും ഭീകരനെ ചിത്രം കൈയിൽ പിടിച്ച് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതിനിടെ ഒരു വിദ്യാർത്ഥിക്ക് പരീക്ഷയുണ്ടെന്ന് പ്രതിഭാ​ഗം വാദിച്ചെങ്കിലും ഇളവ് നൽകാൻ കോടതി വിസമ്മതിച്ചു.

ബസ്തറിൽ 76 സൈനികരെ കൊലപ്പെടുത്തിയ മാധ്വി ഹിദ്മ എന്ന കൊടും നക്സൽ ഭീകരന്റെ ചിത്രം ഉയർത്തി ആണ് ഡൽഹിയിൽ അർബൻ നക്സലുകൾ സമരം നടത്തിയത്. നവംബർ 18 നാണ് സുരക്ഷസേനയുമായുള്ള മാധ്‌വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതായി ഡൽഹി ഡിസിപി ദേവേഷ് കുമാർ മഹ്‌ല വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരുടെ പശ്ചാത്തലം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. പരിസ്ഥിതി പ്രവർത്തനത്തിന്റെ മറവിൽ തീവ്രവാദ നുഴഞ്ഞുകയറ്റമാണ് പോസ്റ്ററുകളിൽ കാണുന്നതെന്ന് ഡൽഹി വികസന മന്ത്രി കപിൽ മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക പ്രവർത്തകരായി വേഷമിടുന്ന ജിഹാദികളുടെയും നക്സലൈറ്റുകളുടെയും പുതിയ മുഖമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Tags: Arrestdelhi pollution
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies